ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ പിറന്നത് അപൂർവ റെക്കോർഡ്. മികച്ച ഫോമിലുള്ള ഗുജറാത്ത് ടൈറ്റൻസിനെ 157 റൺസിന് കെ.കെ.ആർ കൂടാരം കയറ്റിയപ്പോൾ വെടിക്കെട്ട് ഓൾറൗണ്ടറായ ആന്ദ്രെ റസൽ ഒരോവറിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ.
ഗുജറാത്തിനെതിരെ 20-ാമത്തെ ഓവർ എറിയാനെത്തിയ താരം അഭിനവ് മനോഹർ, ലോക്കി ഫെർഗൂസൻ, രാഹുൽ തെവാത്തിയ, യാഷ് ദയാൽ എന്നിവരെയാണ് പുറത്താക്കിയത്. ഐ.പി.എല്ലിൽ ആദ്യമായി ഒരു ഫാസ്റ്റ് ബൗളർ ഒരോവറിൽ നാല് പേരെ പുറത്താക്കിയ റെക്കോർഡ് ഇനി റസലിന് സ്വന്തം. കളിൽ ഒരേയൊരു ഓവറാണ് താരമെറിഞ്ഞത്.
റസലിന്റെ നാല് വിക്കറ്റ് പ്രകടനവും ടിം സൗത്തിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിനെ വലിയ സ്കോറിലേക്ക് പോകുന്നതിൽ നിന്നും തടുത്തത്. നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ (67) ചെറുത്തുനിൽപ്പിലൂടെയാണ് ഭേദപ്പെട്ട സ്കോർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.