ഇൗ സ്വാതന്ത്ര്യം ക്രിക്കറ്റ്​ പ്രേമികൾ ആഗ്രഹിക്കാത്തത്​; ധോണിക്ക്​ വിട നൽകി​ സഹതാരങ്ങൾ

ന്യൂഡൽഹി: 16 വർഷത്തെ മികച്ച സേവനത്തിന്​ ശേഷം ഇന്ത്യയുടെ ഇതിഹാസ നായകൻ മ​ഹേന്ദ്ര സിങ് ധോണി ആഗസ്​ത്​ 15ന്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 'നിങ്ങളുടെ പിന്തുണക്കും സ്​നേഹത്തിനും നന്ദി, 1929 മണിക്കൂറായി​ ഞാൻ വിരമിച്ചതായിട്ടാണ്​ കണക്കാക്കുന്നത്​' -ധോണി ഇൻസ്​റ്റാഗ്രാമിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്​തിൽ നടന്ന ലോകകപ്പ്​ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ്​ ക്യാപ്​റ്റൻ കൂൾ അവസാനമായി നീല ജഴ്​സിയണിഞ്ഞത്​.

താരത്തി​െൻറ വിടവാങ്ങലിന്​ പിന്നാലെ മുൻ സഹതാരങ്ങൾ ആശംസകളും ആദരവുമായി സമൂഹ മാധ്യമങ്ങളിലെത്തി. 'ഇന്ത്യൻ ക്രിക്കറ്റിന്​ താങ്കൾ നൽകിയ സംഭാവന വളരെ വലുതാണ്​. 2011 ലോകകപ്പ്​ താങ്കൾക്കൊപ്പം വിജയിച്ചത്​ എ​െൻറ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്​. ഇൗ സെക്കൻറ്​ ഇന്നിങ്​സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഇതിഹാസ ബാറ്റ്​സ്​മാൻ സചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തെ പോലൊരു താരത്തെ ലഭിക്കുകയെന്നത്​ സാധ്യമാവാത്ത മിഷനാണ്​. ധോണിയെ പോലെ ഒരാൾ ഇപ്പോഴില്ല, ഇതുവരെ ഒരാളുണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോകുന്നില്ല. താരങ്ങൾ വരും പോകും. പക്ഷെ ധോണിയെ പോലൊരു ശാന്തനായ താരമില്ല. ക്രിക്കറ്റ്​ പ്രേമികൾക്ക്​ കുടുംബാംഗത്തെ പോലെയാണ്​ ധോണി. ഒാം ഫിനിഷായ നമഹ... -മുൻ ഇന്ത്യൻ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ വീരേന്ദർ സെവാഗ്​ ട്വിറ്ററിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. ഇൗ ഒരു സ്വാതന്ത്ര്യം ക്രിക്കറ്റ്​ പ്രേമികൾ ആഗ്രഹിച്ചിരുന്നില്ല. ഒരുമിച്ചുള്ള അസംഖ്യം ഒാർമകൾക്ക്​ നന്ദി. അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ക്രിക്കറ്റർക്കും ഒരു ദിവസം അവ​െൻറ യാത്ര അവസാനിപ്പിക്കണം. എന്നാൽ, നമ്മോട്​ ഒരുപാട്​ അടുപ്പമുള്ള ഒരാൾ അത്തരത്തിലൊരു തീരുമാനമെടുത്താൽ ഒരുപാട്​ സങ്കടമുണ്ടാക്കും. താങ്കൾ ഇൗ രാജ്യത്തിന്​ വേണ്ടി ചെയ്​തത്​ എന്നും എല്ലാവരുടേയും ഹൃദയത്തിലുണ്ടാവും. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി ട്വിറ്ററിൽ കുറിച്ചു. നിങ്ങളിൽ നിന്ന്​ എനിക്ക്​ ലഭിച്ച പരസ്​പര ബഹുമാനവും സ്​നേഹവും എന്നിൽ എപ്പോഴുമുണ്ടാവും. ഇൗ ലോകം കണ്ടത്​ അദ്ദേഹത്തി​െൻറ നേട്ടങ്ങൾ മാത്രമാണ്​. എന്നാൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്​. എല്ലാത്തിനും നന്ദി. -കോഹ്​ലി കൂട്ടിച്ചേർത്തു.

മുഹമ്മദ്​ കൈഫ്​, കെവിൻ പീറ്റേഴ്​സൺ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ തുടങ്ങി നിരവധി താരങ്ങൾ ധോണിക്ക്​ ആശംസളുമായി എത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.