രണ്ടാം മത്സരത്തിലെ ആധികാരിക ജയത്തോടെ വിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തിനിടെയുള്ള രസകരമായ ഒരു രംഗം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. 45-ആമത്തെ ഓവറിൽ ഫീൽഡിങ്ങിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കവേ നായകൻ രോഹിത് ശർമ സ്പിന്നർ യുസ്വേന്ദ്ര ചാഹലിനോട് ചൂടാകുന്നതാണ് രംഗം.
വാഷിങ്ടൺ സുന്ദർ പന്തെറിയാനെത്തിയപ്പോഴായിരുന്നു സംഭവം. കളത്തിൽ എന്തുകൊണ്ടാണ് നന്നായി ഓടാത്തതെന്ന് ചഹലിനോട് ചോദിച്ച രോഹിത്, താരത്തെ ലോങ് ഓഫിൽ ഫീൽഡ് ചെയ്യാൻ അയക്കുകയും ചെയ്തു. 'നിനക്കെന്താണ് പറ്റിയത്... ശരിക്ക് ഓടാത്തതെന്തുകൊണ്ടാണ്.. ദാ അവിടേക്ക് ഓട്...' കലിപ്പ് മോഡിൽ നായകൻ ചാഹലിനോട് പറഞ്ഞത് സ്റ്റംപ് മൈക്കിൽ പതിയുകയായിരുന്നു.
അതേസമയം, ഏകദിനത്തിൽ നൂറ് വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചാഹൽ. വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലായിരുന്നു താരം നേട്ടം പൂർത്തിയാക്കിയത്. മത്സരത്തിൽ 9.5 ഓവറില്‍ 49 റണ്‍ വഴങ്ങി ചാഹല്‍ നാലുവിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ ഏകദിനത്തിലെ വിക്കറ്റ് സമ്പാദ്യം 103 ആയി ഉയരുകയും ചെയ്‌തു.
ഏകദിനത്തില്‍ സെഞ്ചുറി വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ സ്‌പിന്നറാണു ചാഹല്‍. 60 മത്സരങ്ങളില്‍നിന്ന് 27.27 ശരാശരിയിലാണ് ലെഗ് സ്പിന്നറായ താരം നൂറു വിക്കറ്റ് കടമ്പ താണ്ടിയത്. ഇതിലും കുറഞ്ഞ മത്സരങ്ങളില്‍ നൂറു വിക്കറ്റ് നേടിയ നാല് ഇന്ത്യന്‍ ബൗളർമാർ മാത്രമാണുള്ളത്. മുഹമ്മദ് ഷമി (56), ജസ്‌പ്രീത് ബുംറ (57), കുല്‍ദീപ് യാദവ് (58), ഇര്‍ഫാന്‍ പഠാന്‍ (59) എന്നിവരാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.