കുന്നംകുളം: പൂരങ്ങളുടെ നാട്ടിൽ 15 വർഷത്തിനു ശേഷമെത്തിയ കായികപൂരത്തിൽ രണ്ട് മീറ്റ് റെക്കോഡുകൾ പിറന്ന ആദ്യദിനത്തിൽ 21 ഇനങ്ങൾ പൂർത്തിയായപ്പോൾ പടപ്പുറപ്പാടുമായി പാലക്കാട്. അവർക്ക് വെല്ലുവിളിയുമായി കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെ കരുത്തിൽ മലപ്പുറവുമുണ്ട്.
ഏഴ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായാണ് ഹാട്രിക് ചാമ്പ്യൻ സ്വപ്നവുമായെത്തിയിരിക്കുന്ന പാലക്കാടിന്റെ കുതിപ്പ്. 50 പോയിന്റാണ് ഇവർ ആദ്യ ദിനം നേടിയത്. രണ്ട് പുതിയ മീറ്റ് റെക്കോഡുകളാണ് കുന്നംകുളം മോഡൽ ബി.വി.എച്ച്.എസ്.എസിലെ സിന്തറ്റിക് ട്രാക്കിലും ഫീൽഡിലുമായി ആദ്യദിനം പിറന്നത്. സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർകോട് കുട്ടമത്ത് എച്ച്.എസ്.എസിലെ കെ.സി. സെർവാൻ 57.71 മീറ്റർ എറിഞ്ഞാണ് ആദ്യ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. സീനിയർ ആൺകുട്ടികളുടെ 400 മീ. ഓട്ടത്തിൽ പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി. അഭിരാം 18 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി. നാല് ദിനരാത്രങ്ങളിലായി നടക്കുന്ന കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.