തേഞ്ഞിപ്പലം: സംസ്ഥാന ടെക്നിക്കല്‍ സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ടി.എച്ച്.എസിന് കിരീടം. 103 പോയന്റോടെയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. 96 പോയന്റ് നേടിയ ചിറ്റൂര്‍ ടി.എച്ച്.എസ് രണ്ടാം സ്ഥാനവും 93 പോയന്റ് നേടിയ നിലവിലെ ജേതാക്കളായ കൊടുങ്ങല്ലൂര്‍ ടി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. മേളയില്‍ ആറ് മീറ്റ് റെക്കോഡുകള്‍ പിറന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ടി.എച്ച്.എസും ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ടി.എച്ച്.എസും ചാമ്പ്യന്‍മാരായി. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ തുല്യ പോയന്റ് നേടി പാലക്കാട് ടി.എച്ച്.എസും ഷൊര്‍ണൂര്‍ ടി.എച്ച്.എസും ചാമ്പ്യന്‍പട്ടം പങ്കിട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ കൊടുങ്ങല്ലൂര്‍ ടി.എച്ച്.എസും ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ടി.എച്ച്.എസും ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.