ടോക്യോ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവെച്ചേക്കും

ടോക്യോ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സ് നീട്ടിവെച്ചേക്കുമെന്ന സൂചന നൽകി ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ. ഒളിമ്പിക്സ് നടത്തിപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് സമിതി ജപ്പാന് നാലാഴ്ചത്തെ സമയം നൽകിയിരിക്കുകയാണ്.

2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഒളിമ്പിക്സിൽ പങ്കെടുക്കാനില്ലെന്ന് കാനഡ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും മാറ്റിവെക്കുന്നത് പരിഗണിക്കാമെന്നും അന്താരാഷ്ട്ര ഒളിമ്പിക് സമിതി അറിയിച്ചിരുന്നു.

Tags:    
News Summary - tpkyo olympics to be postpone for one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.