ചെന്നൈ: ആസ്ട്രേലിയക്കെതിരായ രണ്ടാം അണ്ടർ 19 ടെസ്റ്റ് മത്സരവും ജയിച്ച ഇന്ത്യ പരമ്പര 2-0 ത്തിന് തൂത്തുവാരി. ചതുർദിന മത്സരത്തിന്റെ മൂന്നാംനാൾ ഇന്നിങ്സിനും 120 റൺസിനുമാണ് ആതിഥേയർ ഓസീസിനെ തകർത്തത്. ഫോളോ ഓൺ ചെയ്ത സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് വെറും 95 റൺസിൽ തീർന്നു. അരങ്ങേറ്റക്കാരൻ സ്പിന്നർ അൻമോൽജീത് സിങ് അഞ്ചും മലയാളി ബൗളർ മുഹമ്മദ് ഇനാൻ മൂന്നും വിക്കറ്റെടുത്തതാണ് ആസ്ട്രേലിയയെ മൂന്നക്കം തികക്കാതെ പുറത്താക്കിയത്.
സ്പിന്നറായ ഇനാൻ ഒന്നാം ഇന്നിങ്സിൽ നാലുപേരെ മടക്കിയിരുന്നു. രണ്ട് ഇന്നിങ്സിലുമായി ആകെ ഒമ്പത് വിക്കറ്റ് നേടിയ അൻമോലാണ് മത്സരത്തിലെ താരം. സ്കോർ: ഇന്ത്യ 492, ആസ്ട്രേലിയ 277, 95. ഇന്നലെ മൂന്ന് വിക്കറ്റിന് 142 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് 277ന് ഓൾ ഔട്ടായി. ഇതോടെയാണ് ഇന്ത്യൻ നായകൻ സോഹൻ പട് വർധൻ എതിരാളികളെ ഫോളോ ഓണിന് അയച്ചത്.
തലേന്ന് രണ്ട് വിക്കറ്റെടുത്ത ഇനാൻ രണ്ടെണ്ണം കൂടി ചേർത്ത് ഒന്നാം ഇന്നിങ്സിലെ ഇരകളുടെ എണ്ണം നാലാക്കി. അൻമോലും ഇത്രയും വിക്കറ്റ് വീഴ്ത്തി. ഫോളോ ഓണിൽ ഇരുവരും വീണ്ടും നാശംവിതച്ചപ്പോൾ ഓസീസ് ബാറ്റർമാർ അതിവേഗം കൂടാരം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.