ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസിൽ അമേരിക്കയുടെ സെറീന വില്യംസ്, നിലവിലെ ചാമ്പ്യൻ റഷ്യയുടെ ഡാനീൽ മെദ് വദേവ്, മുൻ ലോക ഒന്നാം നമ്പർ ബ്രിട്ടന്റെ ആൻഡി മറേ തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്കു മുന്നേറി. കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെൻറ് കളിക്കുന്ന സെറീന, വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ എസ്തോണിയക്കാരി അനെറ്റ് കോൺടാവീറ്റിനെ 7-6 (4), 2-6, 6-2 സ്കോറിനാണ് തോൽപിച്ചത്.
പുരുഷ സിംഗ്ൾസിൽ അമേരിക്കയുടെ എമിലിയോ നാവ തുടക്കത്തിൽ മറേയെ ഞെട്ടിച്ചശേഷം ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. സ്കോർ: 5-7, 6-3, 6-1, 6-0. ഫ്രാൻസിന്റെ ആർതർ റിൻഡർക്നേഷിനെ 6-2, 7-5, 6-3 സ്കോറിൽ മറികടന്നാണ് മെദ് വദേവ് മൂന്നാം റൗണ്ടിലെത്തിയത്. ഇനി ചൈനീസ് യുവതാരവും അരങ്ങേറ്റക്കാരനുമായ വൂ യിബിങ്ങിനെ നേരിടും മെദ് വദേവ്. പോർചുഗലിന്റെ പുതുമുഖം നൂനോ ബോർജെസിനെയാണ് വൂ രണ്ടാം റൗണ്ടിൽ തോൽപച്ചത്. 6-7 (3/7), 7-6 (7/4), 4-6, 6-4, 6-4നായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.