??????? ????

ചരിത്രത്തിലേക്ക് ഖൗശ്ലിം

51 കിലോ ഫൈ്ളവെയ്റ്റില്‍ നേപ്പാളിന്‍െറ മിനു ഗുരുങ്ങിനെതിരെ മുഷ്ടിചുരുട്ടി തോറ്റെങ്കിലും പാകിസ്താന്‍െറ ഖൗശ്ലിം ബാനു  പുതിയ ചരിത്രമെഴുതിയാണ് കളംവിട്ടത്. പാകിസ്താന്‍െറ ചരിത്രത്തിലാദ്യമായാണ്  വനിതകള്‍ ഇടിക്കൂട്ടിലിറങ്ങിയത്. ആണ്‍കോയ്മയുടെ വര്‍ത്തമാനകാലത്ത് പെണ്ണത്തത്തിന്‍െറ ഉശിരുകാണിക്കാനാണ് ഖൗശ്ലിം ബാനുവും റുഖ്സാന പര്‍വീനും സോഫിയ ജാവേദും എത്തിയത്.

വടക്കുകിഴക്കന്‍ ഇന്ത്യ സമ്മാനിച്ച അഭിമാനതാരം മേരികോമിനെ ആരാധിക്കുന്ന മൂവരും സമൂഹത്തിലെ പല എതിര്‍പ്പുകളും പിന്നിട്ടാണ് ഇടിക്കൂട്ടിലത്തെിയത്. ബോക്സിങ്ങിലേക്കുള്ള വരവിനെ സുഹൃത്തുക്കളും നാട്ടുകാരും സമ്മതത്തോടെയല്ല സ്വാഗതം ചെയ്തത്. 60 കിലോയില്‍ റുക്സാന പര്‍വീനും 75 കിലോയില്‍  സോഫിയ ജാവേദും ഖൗശ്ലിമിനൊപ്പം ഷില്ളോങ്ങിലുണ്ട്. മേരികോമിന്‍െറ അതേ വിഭാഗത്തിലാണ് ഖൗശ്ലിമിന്‍െറ പോരാട്ടം.

ഫൈനലിലത്തെിയാല്‍ കാത്തിരിക്കുന്നത് മേരിയാണ്. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷിച്ചല്ല താരങ്ങള്‍ ഇറങ്ങുന്നതെന്നും മേയില്‍ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മുന്നൊരുക്കമായാണ് ഈ മത്സരത്തെ കാണുന്നതെന്നും പാകിസ്താന്‍ ടീം മാനേജര്‍ ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.