ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ബോക്സിങ് സൂപ്പർതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വിജേന്ദർ സിങ് ഇപ്പോൾ രാഷ്ട്രീയത്തിെൻറ റിങ്ങിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല.
സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും കിടിലൻ പഞ്ചുകൾ ഉതിർക്കുകയാണ് വിേജന്ദർ. തീവ്രവാദക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് സമയത്തിന് ചാർജ് ഷീറ്റ് നൽകാതെ ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്, ഗർഭിണിയായ സഫൂറ സർഗാറിന് ജാമ്യം നിഷേധിച്ചതിനെതിരെ വിജേന്ദർ പ്രതിഷേധിച്ചിരുന്നു. ഡൽഹി-മീററ്റ് അതിവേഗ റെയിൽ ഇടനാഴിയുടെ കരാർ ചൈനീസ് കമ്പനിക്കു നൽകാനിരുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയും ബി.ജെ.പി നേതാക്കളുടെ യുക്തിരഹിത പ്രസ്താവനകൾക്കെതിരെയും വിജേന്ദർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു.
വിജേന്ദറിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം ആരംഭിച്ചിടുണ്ട്. 2008 ബീജിങ് ഒളിമ്പിക്സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട് പ്രൊഫഷണൽ ബോക്സിങിലേക്ക് തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.