ബെൻ​ജോൺസൺ, ഒാസ്​കാർ പ്രി​േട്ടാറിയസ്​, മുഹമ്മദ്​ അസ്​ഹറുദ്ദീൻ  എന്നിവരെപ്പോലെ നായകനായും വില്ലനായും കായികപ്രേമികളെ ഞെട്ടിച്ച കായികതാരങ്ങൾക്കിടയിലേക്ക്​ ചേർത്തുവെക്കാവുന്ന പേരാണ്​ ശാന്തകുമാരൻ ശ്രീശാന്തും. മുംബൈ,ഡൽഹി ലോബികൾ ഭരിക്കുന്ന ക്രിക്കറ്റ്​ സെലക്ഷൻ കമ്മിറ്റികളിലേക്ക്​ ‘ഗോഡ്​ഫാദർ’മാരില്ലാതെ വന്ന ശ്രീശാന്ത്​ മലയാളികളുടെ സ്വകാര്യ അഭിമാനമായിരുന്നു. ഇന്ത്യക്കൊപ്പം രണ്ട്​ ലോകക്കപ്പ്​ ഫൈനൽ വിജയിയായി തലയുയർത്തി നിന്ന ശ്രീശാന്ത്​ കോഴക്കേസിൽ  ഡൽഹി പൊലീസിൻറെ വിലങ്ങ്​ വെച്ച്​ തലതാഴ്​ത്തി നടന്നപ്പോൾ അതുവരെ ശ്രീശാന്തിൻറെ ‘വികൃതികളെ’ പിന്തുണച്ചവർപോലും ഞെട്ടി.


ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്രത്തിൽ ശ്രീശാന്തിനോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു ബൗളർ ഉണ്ടാവില്ല. സംഗീതം,ഡാൻസ്​, സിനിമ,മോഡലിങ്​ തുടങ്ങീ ഒടുവിൽ രാഷ്​ട്രീയത്തിൽ വരെ കൈനോക്കി.ക്രിക്കറ്റ്​ മാന്യൻമാരുടെ കളിയാണെന്നാണ്​ വെപ്പെങ്കിലും കളിക്കളത്തിൽ അത്രമാന്യനല്ലായിരുന്നു ശ്രീശാന്ത്​. കളിക്കളത്തിലെ ചൂടൻമാരായ സൈമണ്ട്​സിനോടും  ആ​​ന്ദേനെല്ലി​േനാടും അതേരീതിയിൽ മറുപടി പറഞ്ഞ്​ ഇന്ത്യൻ ആരാധകരുടെ കയ്യടി വാങ്ങിയ ശ്രീശാന്ത്​ അതേസമയം സാക്ഷാൽ സച്ചിനോടും ജ​​​െൻറിൽമാൻ ഹാഷിംഅംലയോടും ഭാജിയോടും ഉടക്കി ക്രിക്കറ്റ്​ പ്രേമികളുടെ നെറ്റിചുളിപ്പിച്ചു. ചുരുങ്ങിയ കാലയളവ്​ മാത്രമാണ്​ കളിക്കളത്തിൽ ഉണ്ടായിരുന്നൂവെങ്കിലും ക്രിക്കററ്​ ​​േപ്രമികൾ ശ്രീശാന്തിൻറെ പേര്​ വേഗം മറക്കാനിടയില്ല.. ശ്രീശാന്തിൻറെ കളിജീവിതത്തിലെ അവിസ്​മരണീയ മുഹൂർത്തങ്ങളിലേക്ക്​ ഒരു എത്തിനോട്ടം.....


മറക്കാനാകുമോ ആ മനോഹര സ്​പെൽ..
ധോണിപ്പട കപ്പുയർത്തിയ പ്രഥമ ട്വൻറി 20 ലോകക്കപ്പി​​​​െൻറ രണ്ടാം  സെമിഫൈനൽ മത്സരം. ഇന്ത്യയുടെ എതിരാളി സാക്ഷാൽ ഒാസ്​ട്രേലിയ... യുവരാജിൻറെ അർധസെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യയുയർത്തിയ 188 റൺസ്​ ഗിൽക്രിസ്​റ്റും ഹെയ്​ഡനും സൈമണ്ട്​സും അടങ്ങുന്ന ഒാസ്​ട്രേലിയക്ക്​ ബാലികേറാമല ആയിരുന്നില്ല. വിക്കറ്റ്​ നഷ്​ടപ്പെടാതെ 36ലെത്തിനിൽക്കേ ഉജ്വല ​േഫാമിൽ ബാറ്റ്​ചെയ്​തിരുന്ന ആദം ഗിൽക്രിസ്​റ്റിൻറ മിഡിൽസ്​റ്റംബ്​ തെറിപ്പിച്ച്​ ശ്രീശാന്ത്​ കൊടുങ്കാറ്റായുയർന്നു.വിജയത്തിലേക്ക്​ 55 റൺസകലെ  ക്രീസിൽ ഭീമനായി നിന്ന മാത്യൂഹെയ്​ഡൻറെ ഒാഫ്​സ്​റ്റംബ്​ വായുവിൽ പറത്തി ശ്രീ കൊടുങ്കാറ്റ്​ വീണ്ടും ആഞ്ഞടിച്ചു. തലതാഴ്​ത്തി നടക്കുന്ന ​െഹയ്​ഡനെ നോക്കി തറയിൽ കൈകളടിച്ച്​ ആഹ്​ളാദം പ്രകടിപ്പിച്ച ശ്രീശാന്തിനെ ആരും മറക്കാനിടയില്ല.  നാലോവറിൽ ഒരുമെയ്​ഡൻ ഒാവർ അടക്കം 12 റൺസ്​ മാത്രം വഴങ്ങിയ ശ്രീശാന്ത്​ വില​പ്പെട്ട രണ്ട്​ വിക്കറ്റുകളും വീഴ്​ത്തി. അന്ന്​ ഡർബനിലെ  കിംഗ്​സ്​മേഡ്​ സ്​റ്റേഡിയത്തിൽ  ശ്രീശാന്ത്​ സ്​റ്റംബ്​ തെറിപ്പിച്ചത്​ ഒാസ്​​ട്രേലിയൻ ക്രിക്കറ്റിൻ​െറ പ്രതാപകാലകാലത്തിൻറേതു കൂടിയായിരുന്നു.
 

Full View


‘നെല്ലിനെ’ പിഴുതെറിഞ്ഞ സിക്​സർ
ദക്ഷിണാഫ്രിക്കയുടെ ചൂടൻ താരം ആ​ന്ദ്രേനെല്ലിൻറെ സ്ളെഡ്​ജിംഗിന്​ ശ്രീശാന്ത്​ കൊടുത്ത മറുപടി​ ഇന്നും നെല്ലിനെ ദുസ്വപ്​നങ്ങളിൽ പിന്തുടരുന്നുണ്ടാവണം. 2006 ലെ ദക്ഷിണാഫ്രിക്കൻ ടൂർ. ദക്ഷിണാ​ഫ്രിക്കൻ പേസ്​പടയെ പ്രതിരോധിക്കാനാകാതെ ഇന്ത്യയുടെ പേര്​കേട്ട ബാറ്റിംഗ്​ തകർന്നു തരിപ്പണമായി നിൽക്കുന്നു. ക്രീസിൽ ടീമിൻറെ അവസാന ശ്വാസവുമായി പതിനൊന്നാമനായി ശ്രീശാന്ത്​ ക്രീസിൽ നിൽക്കുന്നു. നെല്ലി​​​​െൻറ പന്തുകളെ പ്രതിരോധിക്കാനാവാതെ നട്ടം തിരിഞ്ഞ ശ്രീശാന്തിൻറെ ചെവിയിലെത്തി   'I can smell blood. You do not have the guts’ എന്ന്​ പ്രകോപനവുമായി നെൽ തിരിഞ്ഞുനടന്നു. തൊട്ടടുത്ത പന്ത്​ ജോഹന്നാസ്​ ബർഗ്​സ്​റ്റേഡിയത്തിലെ ഗാലറിയിലെത്തിച്ച ശ്രീശാന്ത്​ ബാറ്റ്​ ചുഴറ്റി ക്രീസിലൂടെ ഒാടി.  ചമ്മിയ മുഖത്തോടെ​ എല്ലാം കണ്ടുനിൽക്കാനേ ആ​​ന്ദ്രേനെല്ലിനായുള്ളൂ. അതിരുകവിഞ്ഞ ആഹ്​ളാദപ്രകടനത്തിന്​ ശ്രീശാന്തിന്​ പിഴയൊടു​ക്കേണ്ടിവന്നു. 
 

Full View


കാലിസ്​ കോട്ട തകർത്ത ബൗൺസർ
 2010 ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഡർബൻ ടെസ്​റ്റ്​. വിജയത്തിലേക്ക്​ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ടീം. ​ലോകത്തെ ഏത്​ പിച്ചിലും ഏത്​ ബൗളർക്കെതിരെയും പ്രതിരോധക്കോട്ടകെട്ടാൻ കെൽപുള്ള ജാക്ക്​ കാലിസ്​ ക്രീസിൽ നങ്കൂരമിട്ടു തുടങ്ങുന്നു. ദക്ഷിണാ​​ഫ്രിക്കക്ക്​ വിജയത്തി​ലേക്ക്​ മികച്ച ഒരൊറ്റ പാർട്​ണർഷിപ്പ്​ മാത്രം മതിയായിരുന്നു.  പക്ഷേ സംഭവിച്ചത്​ മറ്റൊന്നായിരുന്നു. ജാക്ക്​ കാലിസിനെതിരെ ശ്രീശാന്ത്​ എറിഞ്ഞ ഷോർട്ട്​പിച്ച്​ വെടിയുണ്ടയെ പ്രതിരോധിക്കാനാവാതെ ​ കാലിസ്​ ഒഴിഞ്ഞുമാറിയെങ്കിലും ഗ്​ളൗസിൽ തട്ടി സ്​ളിപ്പിൽ സെവാഗി​​​​െൻറ കൈകളിലേക്ക്​.. ഒരു പക്ഷേ  കാലിസ്​ ത​​​​െൻറ പതിറ്റാണ്ടുകൾ നീണ്ട ക്രിക്കറ്റ്​ ജീവിതത്തിൽ ഏറ്റവും നിസഹനായി നിന്ന പന്തായിരിക്കണം അത്​. ആ പന്തിനുമുന്നിൽ മറ്റൊന്നും ബാറ്റ്​സ്​മാന്​ ചെയ്യാനില്ല എന്നായിരുന്നു​ ടിവി കമ​​േൻററ്ററായ രവിശാസ്​ത്രി പ്രതികരിച്ചത്​. പന്ത്​ പ്രതിരോധിക്കാനാവാതെ ഉയർന്നു ചാടുന്ന കാലിസിൻറെ നിശ്​ചല ദൃശ്യം ഇന്ത്യൻ പേസ്​ ബൗളിംഗിലെ വരും തലമുറകൾക്കും ഉത്തേജനം നൽകും. കാലിസിനു പുറമേ സ്​മിത്ത്​,അംല എന്നിവരുടെ വിക്കറ്റുകൾ കൂടി നേടിയ ശ്രീശാന്തിൻറെ മികവിൽ ഡർബൻ ടെസ്​റ്റ്​ ഇന്ത്യ സ്വന്തമാക്കി.


കോടി സ്വപ്​നങ്ങൾ കൈയിലൊതുക്കിയ ക്യാച്ച്​
പാഴാക്കികളഞ്ഞ പെനൽട്ടികിക്കുകളുടെയും നേടിയ പെനൽറ്റിഗോളിൻറെയും പേരിൽ ഒാർമിക്കപ്പെടുന്ന ഫുട്​ബോൾ താരങ്ങളെപ്പോലെ കൈവിട്ടുകളഞ്ഞ ക്യാച്ചുകളുടെയും കൈപിടിയിലൊതുക്കിയ ക്യാച്ചുകളുടേയും പേരിൽ ഒാർമിക്കപ്പെടുന്ന ക്രിക്കറ്റ്​ താരങ്ങളുമുണ്ട്​.  ഒരുപക്ഷേ ശ്രീശാന്ത്​ ഏറ്റവുമധികം ഒാർമിക്ക​​പ്പെടുക പ്രഥമ ട്വൻറി 20 ലോകക്കപ്പിൽ ​ഇന്ത്യക്ക്​ കിരീടം നേടിക്കൊടുത്ത ക്യാച്ചിൻറെ പേരിലാകും. സാ​േങ്കിതകമായി അനായാസ ക്യാച്ചെങ്കിലും അതിന്​​ കോടി സ്വപ്​നങ്ങളുടെ വിലയുണ്ടായിരുന്നു. ലോകക്കപ്പ് മത്​സരത്തിൻ​റെ ​ഫൈനലിൽ അതും പാക്കിസ്​താനെതിരെ അവസാനഒാവർ വരെ നീണ്ട മത്​സരത്തിൽ കിരീടത്തിലെത്തിക്കുന്ന ക്യാച്ചിനുടമായാകുക എന്നതിലും വലിയ ഭാഗ്യം ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക്​ മറ്റെന്തുണ്ട്​​?.​ 

ജയിക്കാൻ നാലു പന്തിൽ ആറ്​ റൺസ്​ മാത്രം ബാക്കിയിരിക്കേ മിസ്​ബാഹ്​ വിജയത്തിലേക്ക്​ ഉയർത്തിയടിച്ച പന്ത്​ കാണികളുടെ ദീർഘ നിശ്വാസങ്ങൾക്കൊപ്പം ഉൗർന്നിറങ്ങിയത്​ ഫൈൻലെഗിൽ ഫീൽഡ്​ ചെയ്​ത ശ്രീശാന്തി​​​​െൻറ കൈകളിലേക്കായിരുന്നു. ലോകത്തിൻറെ ഏത്​ കോണിലും മലയാളിയുണ്ടാകുമെന്ന സത്യം മിസ്​ബാഹിനറിയില്ലല്ലോ എന്നായിരുന്നു അന്ന്​ sms കളിലൂടെ ഒഴുകിയ ചൂടൻ തമാശ. 

Full View


സൈമണ്ട്​സിൻറെ വിക്കറ്റ്​ കിട്ടിയ ശ്രീശാന്ത്​

‘‘ഒരുമാതിരി സൈമണ്ട്​സിൻറെ വിക്കറ്റ്​ കിട്ടിയ ശ്രീശാന്തി​നെപ്പോലെ ഞാനെന്തൊക്കെയോ ചെയ്​തു’’ തട്ടത്തിൻ മറയത്ത്​ സിനിമയിൽ നിവിൻപോളി അവതരിപ്പിച്ച കേന്ദ്രകഥാപാത്രം വിനോദ്​ അയിഷയെ സ്വന്തമാക്കിയ ശേഷം പറയുന്ന ഡയലോഗാണിത്​. സൈമണ്ട്​സിൻറെ വിക്കറ്റ്​ കിട്ടിയ ശ്രീശാന്ത്​ എന്ന പ്രയോഗം ഏറെക്കാലം മലയാളികളുടെ നാക്കിൻതുമ്പിലുണ്ടായിരുന്നു. ശ്രീശാന്ത്​ -സൈമണ്ട്​സ്​ പോര്​ മൂർധന്യത്തിലെത്തിയത്​ 2007ലെ ഇന്ത്യ-ഒാസ്​ട്രേലിയ കൊച്ചി ഏകദിനത്തിലായിരുന്നു. 47ാം ഒാവറിൽ  സൈമണ്ട്​സിനെ തന്ത്രപരമായ സ്ലോബാളിലൂടെ റി​േട്ടൺക്യാച്ചെടുത്ത്​ മടക്കിയ ശ്രീശാന്ത്​ പന്ത്​ വായുവിൽ ഉയർത്തിയെറിഞ്ഞു. ശേഷം സൈമണ്ട്​സിനടു​െത്തത്തി പ്രകോപനരീതിയിൽ ആഹ്​ളാദപ്രകടനം നടത്തി.ഒടുവിൽ ദ്രാവിഡ്​ എത്തി ശ്രീശാന്തിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ത്യ പരാജയപ്പെട്ട കൊച്ചിഏകദിനം ഒാർമിക്ക​െപ്പടുന്നത്​  നാട്ടുകാർക്ക്​മുന്നിൽ നടത്തിയ ശ്രീശാന്തി​​​​െൻറ ‘കലാ​പ്രകടനത്തിലൂടെയാണ്​’.


Full View

കളിയല്ല..ഇത്​ കയ്യാങ്കളി

2008ലെ പ്രഥമ ​െഎപിഎൽ ടൂർണമ​​​െൻറിനിടെ ഹർഭജൻറെ അടിയേറ്റ്​ ​കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ ശ്രീശാന്ത്​ മലയാളികളുടെ അടക്കം കടുത്ത പരിഹാസത്തിന്​ വിധേയനായി. സംഭവത്തിൽ ഹർഭജൻ പിന്നീട്​ മാപ്പുപറഞ്ഞു. സംഭവത്തിനു പിന്നിലുള്ള യാഥാർത്ഥ്യം ഇനിയും പുറത്ത്​ വന്നിട്ടില്ല. താൻ ശ്രീശാന്തിനെ തല്ലിയില്ലെന്നും അത് കള്ളക്കരച്ചിലാണെന്ന രീതിയിലും അതല്ല മറിച്ച്​​ കൃത്യമായ ആസൂത്രണം ചെയ്​തതാണെന്നുമുള്ള രീതിയിലും വാർത്തകൾ വന്നു.  സംഭവത്തിൻറെ ഒറിജിനൽ വീഡിയോ ഒരിക്കൽ താൻ പുറത്ത്​ വിടുമെന്ന്​ മു​െമ്പാരിക്കൽ വാർത്താസമ്മേളനത്തിനിടെ അന്നത്തെ ​​െഎപിഎൽ ചെയർമാൻ ലളിത്​മോഡി പറഞ്ഞിരുന്നു. ഏതായാലും സത്യം പുറത്തുവരും വരെ കാത്തിരിക്കാം.

ഉത്തേജകമരുന്ന്​ പരിശോധനയിൽ പിടിയിലായി കാണികളുടെ കൂവലുകൾ ഏറ്റുവാങ്ങി മുപ്പത്തിയഞ്ചാംവയസ്സിൽ തിരിച്ചെത്തി സാക്ഷാൽ ഉസൈൽബോൾട്ടിനെ മലർത്തിയടിച്ച്​ ഒന്നാമത്തെിയ ജസ്​റ്റിൻ ഗാറ്റ്​ലിനെപ്പോലെ ശ്രീശാന്ത്​ ഉയർ​ത്തെഴുന്നേൽക്കുമോ? 


 

Tags:    
News Summary - the career history of S sreesanth-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.