1986ൽ മറഡോണയുടെ നേതൃത്വത്തിൽ അർജൻറീന അവസാനമായി ഫുട്ബാൾ ലോകകപ്പ് നേടുേമ്പാൾ കോച്ചായിരുന്ന കാർലോസ് ബിലാർഡോയും കോവിഡിെൻറ പിടിയിൽ. 82 വയസ്സുകാരനായ ഇദ്ദേഹം ബ്യൂണസ് അഴേയ്സിലെ നഴ്സിങ് ഹോമിലാണ് കഴിയുന്നത്. അതേസമയം, രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞവർഷം തലച്ചോറിനെ ബാധിച്ച അപൂർവ രോഗത്തെത്തുടർന്നാണ് ഇേദ്ദഹം നഴ്സിങ് ഹോമിൽ എത്തുന്നത്. ഇവിടെയുള്ള മറ്റു പത്തുപേർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
മറഡോണയുമായി ഏറെ ആത്മബന്ധം പുലർത്തുന്നയാളാണ് ബിലാർഡോ. തലച്ചോറിന് രോഗം ബാധിച്ചതറിഞ്ഞ് മറഡോണ പെട്ടിക്കരഞ്ഞ് പ്രാർഥിക്കുന്ന രംഗം ഏറെ വൈറലായിരുന്നു.
1965–1970 കാലയളവിൽ അർജൻറീനൻ ക്ലബായ എസ്റ്റ്യുഡിയൻറ്സിെൻറ താരമായിരുന്നു ബിലാർഡോ. ഇതിനിടയിൽ മൂന്ന് കോപ ലിബർട്ടഡോറസ് കീരീടങ്ങൾ നേടി. 1971ൽ ടീമിെൻറ കോച്ചായി ചുമതലയേറ്റു.
1983 മുതൽ 1990 വരെയാണ് അർജൻറീനയുടെ പരിശീലക കുപ്പായമണിഞ്ഞത്. 1986ൽ ലോകകപ്പും 1990ൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. അതിനുശേഷം സെവിയ്യയുടെയും ബോക്ക ജൂനിയേഴ്സിെൻറയും പരിശീലകനായി. 2003-2004 കാലയളവിൽ എസ്റ്റ്യൂഡിയൻറ്സിൽ തിരിച്ചെത്തി.
അർജൻറീനയിൽ ഇതുവരെ 57,744 പേർക്കാണ് കോവിഡ് ബാധിച്ചത്. 1200ഓളം പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.