‘‘ധോണി ഫിനിഷസ്​ ഓഫ്​ ഇൻ സ്​​െറ്റെൽ’’; ഇന്ത്യയുടെ ലോകകപ്പ്​ നേട്ടത്തിന്​ ഇന്ന്​ വാർഷികം

മുംബൈ: ‘‘ധോണി ഫിനിഷസ്​ ഓഫ്​ ഇൻ സ്​​െറ്റെൽ’’ എന്ന രവിശാസ്​ത്രിയുടെ കമൻറി ഇന്ത്യൻ ക്രിക്കറ്റ്​ പ്രേമികളുടെ മ നസ്സി​േലക്ക്​ കുളിർമഴയായി പെയ്​തിറങ്ങിയിട്ട്​ ഇന്നേക്ക്​ ഒമ്പത്​ വർഷം. ശ്രീലങ്കയുടെ നുവാൻ കുലശേഖരയുടെ പന്ത ്​ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി ഗാലറിയിലെത്തിക്കു​േമ്പാൾ രാജ്യമൊന്നാകെ ഉന്മാദാവസ്ഥയിലായിരുന്നു. 2011 ഏപ ്രിൽ 2ന്​ മുംബൈ വാംഖഡെ സ്​റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ്​ ലോകകപ്പ്​ നേട്ടം​.

ഫൈനലിൽ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ശ്രീലങ്ക മഹേള ജയവർധനയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ 274 റ ൺസാണ്​ കുറിച്ചത്​. ഇന്ത്യക്കായി സഹീർഖാൻ, യുവരാജ്​ സിങ്​ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭീതിപ്പെടുത്തുന്നതായിരുന്നു. സ്​കോർബോർഡ്​ തുറക്കുംമു​േമ്പ വെടിക്കെട്ടുവീരൻ വീരേന്ദർ സെവാഗ്​ പുറത്ത്​. സ്​കോർ 31ലെത്തിയപ്പോൾ വിക്കറ്റിനുപിന്നിൽ സംഗക്കാരക്ക്​ പിടികൊടുത്ത്​ സാക്ഷാൽ സച്ചിൻ ​തെണ്ടുൽക്കറും മടങ്ങി. ഗാലറി ഒന്നടങ്കം നിശബ്​ദമായ നിമിഷങ്ങളായിരുന്നു അത്​.

മറുവശത്ത്​ പോരാളിയെപ്പോലെ ഗൗതം ഗംഭീർ ഉറച്ചു നിന്നു. വിരാട്​​ കോഹ്​ലി, ധോണി എന്നിവരെ കൂട്ടുപിടിച്ച്​ 98 റൺസ്​നേടിയാണ്​ ഗൗതം ഗംഭീർ മടങ്ങിയത്​. തുടർന്ന്​ ബാറ്റിങിൽ സ്ഥാനക്കയറ്റം നേടിയെടുത്ത്​ അഞ്ചാമനായി ഇറങ്ങിയ നായകൻ ധോണിയു​ടെ കരുത്തുറ്റ ഇന്നിങ്​സ്​ (91) കൂടിയായപ്പോൾ പത്ത്​ പന്ത്​ ശേഷിക്കേ ഇന്ത്യ ജയം നേടിയെടുക്കുകയായിരുന്നു.

ലോകകപ്പ്​ നേട്ടം രാജ്യമൊന്നാകെ വലിയ കരഘോഷത്തോടെയാണ്​ സ്വീകരിച്ചത്​. അഞ്ചുലോകകപ്പുകളിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞിട്ടും നേടാനാകാത്ത അതുല്യനേട്ടം സച്ചിൻ തെണ്ടുൽക്കർക്കായി മഹിയും കൂട്ടരും നേടിയെടുത്തു. സച്ചിനെ ചുമലിലിരുത്തി വാംഖഡെ സ്​റ്റേഡിയം വലം വെച്ചാണ്​ ടീമംഗങ്ങൾ കിരീട നേട്ടം ആഘോഷിച്ചത്​. മഹേന്ദ്രസിങ്​ ധോണി ഫൈനലിലെ മാൻ ഓഫ്​ ദ മാച്ചായും യുവരാജ്​ സിങ്​ പ്ലയർ ഓഫ്​ ദി സീരീസ്​ ആയും തെരഞ്ഞെടുത്തു.

Tags:    
News Summary - india world cup anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.