അന്ന്​ തഴഞ്ഞ മൂന്നാം ഡിവിഷൻ ക്ലബുകളോട്​ ഞാൻ കടപ്പെട്ടിരിക്കുന്നു- സ​ന്ദേശ്​ ജിങ്കാൻ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാൾ ടീമി​ലെ വലിയ നാമങ്ങളിൽ ഒന്നും ടീമി​​െൻറ പ്രതിരോധത്തിലെ ന​ട്ടെല്ലുമായ സന്ദേശ്​ ജിങ്കാനെ എല്ലാവർക്കുമറിയാം. എന്നാൽ പണ്ട്​ മൂന്നാം ഡിവിഷൻ ക്ലബുകൾ വരെ തഴഞ്ഞ താരമാണ്​ ഇന്ന്​ ഇന്ത്യൻ  ഫുട്​ബാളിലെ അവിഭാജ്യ ഘടകമായി മാറിയതെന്ന സത്യം എത്രപേർക്കറിയാം. കൊൽക്കത്തയിലെ രണ്ട്​, മൂന്ന്​ ഡിവിഷൻ ക്ലബുകൾ തഴഞ്ഞതിനാലാണ്​ താൻ ഏറെ കഠിനാധ്വാനം ചെയ്​തതും ഈ നിലയിൽ എത്തിച്ചേർന്നതെന്നും തുറന്നു പറഞ്ഞിരിക്ക​ുകയാണ്​ മുൻ കേരള ബ്ലാസ്​റ്റേഴ്​സ്​ താരമായ ജിങ്കാൻ. 

‘എ​​െൻറ കരിയറി​​െൻറ തുടക്കത്തിലായിരുന്നു അത്​. ക്ലബുകളിൽ കയറിപ്പറ്റനായി നിരവധി ട്രയലുകളിൽ ഞാൻ പ​ങ്കെടുത്തു. രണ്ട്​, മൂന്ന്​ ഡിവിഷൻ ക്ലബുകൾ വരെ അതിൽ ഉൾപെടും. എന്നാൽ അവരെല്ലാവരും എന്നെ തഴഞ്ഞു.’- എ.ഐ.എഫ്​.എഫ്​ ടി.വിയുമായി നടത്തിയ ചാറ്റ്​ഷോയിൽ ച​ണ്ഡി​ഗ​ഢു​കാ​ര​ൻ വെളിപ്പെടുത്തി. 

‘അതിന്​ ശേഷമാണ്​ എ​​െൻറ ലക്ഷ്യം കൈവരിക്കാനായി ഇനിയുമേറെ കഠിനാധ്വാനം ചെയ്യണമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്’- താരം പറഞ്ഞു​. ശേഷം യുനൈറ്റഡ്​ സിക്കിം ക്ലബ്​ ജിങ്കാനെ ടീമിലെടുക്കുകയായിരുന്നു. അവിടെ വെച്ചാണ്​ ​െറനഡി സിങ്ങുമായും ബെയ്​ചുങ്​ ബൂട്ടിയയുമായുമുള്ള സൗഹൃദം തുടങ്ങിയത്​. 

‘സ്വപ്​ന സാക്ഷാത്​കാരമായിരുന്നു എനിക്കത്​. മാസങ്ങൾക്ക്​ മുമ്പ്​ കൊൽക്കത്തൻ ക്ലബുകൾ ഒഴിവാക്കിയ ഞാൻ ​ബെയ്​ചുങ്​ ബൂട്ടിയക്കും െറനഡി സിങ്ങിനുമൊപ്പം തമാശ പറഞ്ഞിരിക്കുന്നു’ ജിങ്കാൻ ഓർത്തെടുത്തു. ഇന്ത്യൻ ക്യാപ്​റ്റ​​െൻറ ആംബാൻഡ്​ അണിഞ്ഞ സന്ദർഭമാണ്​ കരിയറിലെ ഏറ്റവും അസുലഭ മുഹൂർത്തമെന്നും താരം വ്യക്​തമാക്കി. ‘130 കോടി ജനങ്ങളുള്ള ഒരുരാജ്യത്തി​​െൻറ ടീമിനെ നയിക്കാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. പിന്നീട്​ തിരിഞ്ഞുനോക്കു​േമ്പാൾ എനിക്കെ​​െൻറ കുഞ്ഞുങ്ങൾക്ക്​ ആ അനുഭവങ്ങൾ പറഞ്ഞു ​െകാടുക്കാനാകും’ ജിങ്കാൻ ആവേശം കൊണ്ടു. 36 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞ ജിങ്കാൻ ആറുസീസണുകൾക്ക്​ ശേഷം ​ഐ.എസ്​.എൽ ടീമായ കേരള ബ്ലാസ്​റ്റേഴ്​സ്​ വിട്ടിരുന്നു. 

Tags:    
News Summary - Sandesh Jhingan thankful to rejections by third division clubs- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.