കോവിഡ് കാലത്ത് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുന്നുവെന്ന് ഉറപ്പിക്കാനായിരുന്ന ു ആഴ്സനലിെൻറ ജർമൻ സൂപ്പർ താരം മെസ്യൂത് ഓസിൽ വേറിട്ട ചലഞ്ചിന് ക്ഷണിച്ചത്. തെൻറ പ േരും നമ്പറുമുള്ള ജഴ്സിയണിഞ്ഞ് വീട്ടിലിരിക്കുന്ന ചിത്രമെടുത്ത് സോഷ്യൽ മീഡിയയി ൽ ടാഗ് ചെയ്ത് പങ്കുവെക്കുക. തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് വൻസമ്മാനങ്ങളാണ് വാഗ്ദാനം.
രണ്ടു പേർക്ക് ആഴ്സനൽ മത്സരത്തിന് ക്ഷണം, ആത്മകഥയുടെ ഒാട്ടോഗ്രാഫോടുകൂടിയ കോപ്പികൾ, ഒപ്പിട്ട ജഴ്സി, തൊപ്പി... ഇങ്ങനെ നീളുന്നു. ലോകമെങ്ങുമുള്ള ആരാധകർ ഏറ്റെടുത്ത ചലഞ്ചിൽ കോഴിക്കോട് മാവൂരിനടുത്ത പാഴൂരിലെ ഷറഫുദ്ദീനും പങ്കെടുത്തു. വീട്ടിൽ പ്രാർഥന നടത്തുന്ന ചിത്രമായിരുന്നു അയച്ചത്.
ലക്ഷക്കണക്കിന് അപേക്ഷകളിൽനിന്ന് ഷറഫുദ്ദീെൻറ ചിത്രവും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ഓസിലിെൻറ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഇതായിരുന്നു ആദ്യം. പ്ലസ് ടു കഴിഞ്ഞ ഷറഫുദ്ദീൻ റീട്ടെയിൽ മാനേജ്മെൻറ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.