ആരാണ് സൂപ്പര്‍ ക്യാപ്റ്റന്‍?

മുംബൈ: എം.എസ്. ധോണി നായകപദവിയൊഴിഞ്ഞതിനു പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്നതിനെ ചൊല്ലി വിവാദം. ഏകദിന-ട്വന്‍റി20 ടീമുകളുടെകൂടി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണി കഴിഞ്ഞ ദിവസം രാജിപ്രഖ്യാപിച്ചതോടെ ആരാധകര്‍ മാത്രമല്ല, മുന്‍ നായകരും വാദങ്ങളില്‍ പക്ഷംചേര്‍ന്നുതുടങ്ങി. 

മുന്‍ ക്യാപ്റ്റനും കോച്ചും കമന്‍േററ്ററുമായ രവി ശാസ്ത്രിയുടെ മികച്ച ക്യാപ്റ്റന്‍ പട്ടികയില്‍ എം.എസ്. ധോണിയെ സൂപ്പര്‍ ക്യാപ്റ്റനാക്കിയപ്പോള്‍ സൗരവ് ഗാംഗുലിയെ വെട്ടിയത് മറ്റൊരു വിവാദത്തിനും തുടക്കമിട്ടു. ദാദാ ക്യാപ്റ്റന്‍ എന്നു വിളിച്ചാണ് ശാസ്ത്രി ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി വിശേഷിപ്പിച്ചത്. ‘‘എല്ലാം ജയിച്ച നായകനാണ് ധോണി. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. എല്ലാ ഫോര്‍മാറ്റിലും ജയിച്ച, കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ബുദ്ധിമാനായ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിനരികില്‍ ആരുമില്ല. ദാദാ ക്യാപ്റ്റന് എന്‍െറ അഭിവാദ്യങ്ങള്‍’’ -ഇങ്ങനെയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. 

ധോണിക്കു പിന്നാലെ ശാസ്ത്രി എണ്ണിയ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ കപില്‍ദേവ്, അജിത് വഡേക്കര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവര്‍ക്കായിരുന്നു സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറിജിനല്‍ ദാദയായ ഗാംഗുലിയെ വെട്ടിയത് ആരാധകര്‍ക്ക് പിടിച്ചില്ല. ഗാംഗുലിയുമായുള്ള വ്യക്തിവിരോധമാണ് ശാസ്ത്രിയുടെ പട്ടികയില്‍ പ്രതിഫലിച്ചതെന്നാണ് വിമര്‍ശകരുടെ ആരോപണം.

ഇന്ത്യന്‍ കോച്ചിനെ കണ്ടത്തെുന്നതിനായി ഗാംഗുലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശാസ്ത്രിയെ തഴഞ്ഞിരുന്നു. ഇതിന്‍െറ പേരില്‍ ശാസ്ത്രി ഗാംഗുലിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. 

ഗാംഗുലി മികച്ച ക്യാപ്റ്റന്‍–മുരളീധരന്‍
മുംബൈ: മികച്ച ക്യാപ്റ്റന്‍ ആരെന്ന വിവാദത്തില്‍ പങ്കുചേര്‍ന്ന് മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും. ‘‘ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ഗാംഗുലി. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ലോകത്തെ ശക്തമായ ടീമായി മാറി.’’ -മുരളിധരന്‍ പറഞ്ഞു. 

Tags:    
News Summary - Sourav Ganguly has no place in Ravi Shastri’s list of most successful Indian captains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.