2023 ലോകകപ്പ്​ കളിക്കാൻ കഴിയുമെന്ന്​ വിശ്വസിക്കുന്നു -ശ്രീശാന്ത്​

കൊച്ചി: ഒത്തുകളി ആരോപണത്തെ തുടർന്നുള്ള ഏഴുവർഷത്തെ വിലക്കിന് ശേഷം അടുത്ത സീസണിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മലയാളി പേസ്​ ബൗളർ എസ്. ശ്രീശാന്ത് ത​​െൻറ ലോകകപ്പ്​ സ്വപ്​നവും പങ്കുവെച്ചിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ഡെക്കാൻ ഹെറാൾഡിനോട് സംസാരിക്കുവേയായിരുന്നു തനിക്ക്​ 2023 ഏകദിന ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.

'2023ലെ ഏകദിന ലോകകപ്പിൽ എനിക്ക്​ കളിക്കാൻ കഴിഞ്ഞേക്കുമെന്നാണ്​ കരുതുന്നത്​. യാഥാർഥ്യവുമായി അകലെ നിൽക്കുന്ന ചില ലക്ഷ്യങ്ങൾ ഏതൊരു അത്​ലറ്റിനെ പോലെ എനിക്കുമുണ്ട്​. അതുപോലെയുള്ള ലക്ഷ്യങ്ങൾ ഒന്നുംതന്നെയില്ലെങ്കിൽ നിങ്ങൾ എന്നും ഒരു സാധാരണക്കാരനായി തുടരും. -ശ്രീശാന്ത്​ പറഞ്ഞു.​ ഫിറ്റ്നസ് തെളിയിച്ചാൽ അടുത്ത സീസണിൽ ശ്രീശാന്ത് കേരളാ‌ടീമിനായി ജേഴ്സിയണിയുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അന്താരാഷ്​ട്ര ക്രിക്കറ്റിലേക്ക്​ ഒരു മടങ്ങിവരവ്​ നടത്താൻ ഒരുങ്ങവേയായിരുന്നു 2013ൽ ശ്രീശാന്തിന്​ വിലക്ക്​ തിരിച്ചടിയായത്​. താരത്തിന്​ വിധിച്ച ആജീവനാന്ത വിലക്ക്​ 2018ൽ നീക്കിയിരുന്നു. 2019ൽ സുപ്രീംകോടതി വിലക്ക്​ ഏഴുവർഷമായി കുറക്കുകയും ചെയ്​തു. അതോടെ 2020-21 സീസണിൽ താരത്തിന്​ ആഭ്യന്തര ക്രിക്കറ്റ്​ കളിക്കാനുള്ള അനുമതിയും ലഭ്യമായി.

Tags:    
News Summary - sreeshant hopes to play 2023 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.