???????? ????????? ???? ??????????

‘‘അവനെ​​​െൻറ മൂത്ത മോനാ...അത്രക്കിഷ്​ടാ...അവനോടുള്ള ഇഷ്​ടം അതുപോലെ ബ്ലാസ്​റ്റേഴ്​സിനോടുമുണ്ട്​. പക്ഷേ, പോകുവാന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. എന്നാലും ക്ലബ്ബിനെ തള്ളിപ്പറയാനില്ല...’’- കേരള ബ്ലാസ്​റ്റേഴ്​സി​​​െൻറ ആരാധകരായ മഞ്ഞപ്പടയുടെ വനിതാവിങ്​ അഡ്​മിനായ   മായേച്ചി എന്ന മായ മുരളിയുടേതാണ്​ ഇൗ വാക്കുകൾ.  സന്ദേശ്​ ജിങ്കാൻ എന്ന വൻമതിൽ മഞ്ഞക്കുപ്പായമഴിക്കു​േമ്പാൾ മായയോളം സങ്കടം അനുഭവിച്ചിട്ടുണ്ടാവില്ല മറ്റു ആരാധകരാരും. ബ്ലാസ്​റ്റേഴ്​സി​​​െൻറ മോഹമഞ്ഞയിൽ വിരിഞ്ഞ സൗഹൃദത്തി​​​െൻറ കഥയറിയു​േമ്പാഴാണ്​ ആ സങ്കടത്തി​​​െൻറ ആഴമറിയുക. ജിങ്കാ​ൻ ക്ലബ്ബ്​ വിടുന്ന വാർത്തയറിഞ്ഞ്​ ബി.പി കൂടി കഴിഞ്ഞദിവസം മായേച്ചി ചികിത്സതേടിയിരുന്നു. 

കൊച്ചി കലൂർ സ്​റ്റേഡിയത്തിന്​ തൊട്ടടുത്താണ്​ മായമുരളിയുടെ വീട്​. കേരള ബ്ലാസ്​റ്റേഴ്​സ്​ പിറന്നപ്പോഴാണ്​ പന്തുകളി കാര്യമായെടുക്കുന്നത്​. മക്കൾക്ക്​ കളി സ്​റ്റേഡിയത്തിൽ പോയി കാണണം. കൂട്ടുകാർക്കൊപ്പം അയക്കുന്നതിന്​ പകരം മായേച്ചി തന്നെ കൂടെ പോയി. താടിയും മുടിയും വളർത്തുന്നവരെ ഇഷ്​ടമല്ലാതിരുന്നിട്ടും ജിങ്കാൻ മൈതാനത്തിറങ്ങിയപ്പോൾ വല്ലാത്തൊരു ആരാധനയായിരുന്നു. ഒപ്പം ബ്ലാസ്​റ്റേഴ്​സി​​​െൻറ നിറമായ മഞ്ഞയോടും. ലുലുമാളിൽനിന്ന്​ ആദ്യമായൊരു സ്​കൂട്ടറെടുത്തപ്പോൾ അതിന്​ മഞ്ഞ നിറമായിരുന്നു. അതിൽ ജിങ്കാ​​​െൻറ സ്​റ്റിക്കറും പതിച്ചു.

മായ മുരളിയും കുടുംബവും സന്ദേശ്​ ജിങ്കാനൊപ്പം

​െഎ.എസ്​.എൽ രണ്ടാം സീസണിൽ ടീം പതറു​േമ്പാൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിയിട്ടുണ്ട്​ മായേച്ചി. ഗൂഗ്​ളിൽ തപ്പി ജിങ്കാ​​​െൻറ നക്ഷത്രം ആയില്യമാണെന്ന്​ കണ്ടെത്തി വഴിപാടും നേർന്നു. ഇതി​​​െൻറ രശീത്​ മക്കൾ മഞ്ഞപ്പട ഗ്രൂപ്പിലിട്ടത്​ ജിങ്കാനും കണ്ടിരുന്നു. അങ്ങനെയാണ്​ ആദ്യ കൂടിക്കാഴ്​ചയൊരുങ്ങുന്നത്​. കൊച്ചിയിലെ ഒരു മത്സരശേഷം കാണാൻ ചെന്നപ്പോൾ ‘ഒാ.. മാം...യൂ..’ എന്ന്​ പറഞ്ഞ്​ സന്ദേശ്​ ജിങ്കാൻ ആശ്ലേഷിച്ചു. ഇങ്ങനെയൊരാൾ തന്നെ ആരാധിക്കുന്നുണ്ടെന്ന്​ വിശ്വസിക്കാനാവുന്നില്ലെന്നും വീട്ടിൽ അമ്മയടക്കമുള്ളവരോട്​ മായേച്ചിയെ കുറിച്ച്​ പറഞ്ഞിട്ടുണ്ടെന്നും ജിങ്കാൻ പറഞ്ഞു. ജിങ്കാ​​​െൻറ വിനയം ഏറെ ആകർഷിച്ചതായി മായേച്ചി പറയുന്നു.  

കഴിഞ്ഞ സീസണിന്​ മു​െമ്പയാണ്​ കൈയിൽ ജിങ്കാ​​​െൻറ ടാറ്റൂ പതിച്ചത്​. പരി​ക്കേറ്റ്​ വിശ്രമത്തിലായിരുന്ന അദ്ദേഹത്തി​​​െൻറ ജന്മദിനം വീട്ടിൽ മക്കളോടൊപ്പം കേക്ക്​ മുറിച്ച്​ ആഘോഷിക്കുകയും ചെയ്​തു. ജൂനിയർ താരങ്ങളടക്കം ബ്ലാസ്​റ്റേഴ്​സ്​ ടീമിലെ ഒാരോ കളിക്കാരനെയുമറിയാം.  ജിങ്കാനെ പോലെത്തന്നെ ബ്ലാസ്​റ്റേഴ്​സും മായേച്ചിക്ക്​ ജീവനാണ്​. ക്ലബ്ബി​​​െൻറ എവേ മത്സരങ്ങൾക്കുപോലും കൂടെയുണ്ടാവും. മക്കളായ അർജുനും അക്ഷയും അമ്മ​ക്ക്​ കട്ടക്ക്​ കൂട്ടായുണ്ട്​. ഭാര്യയുടെ കാൽപന്തുകളി ഭ്രമത്തിൽ പരിഭവമേതുമില്ലാതെ സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവും കൂടെയുണ്ട്​. 
വെള്ളിയാഴ്​ച മായേച്ചിക്ക്​ സന്ദേശ്​ ജിങ്കാൻ ഇൻസ്​റ്റഗ്രാമിൽ സന്ദേശമയച്ചിരുന്നു. ‘കൊച്ചിയിൽ വൈകാതെ വരുന്നുണ്ട്​, കണ്ടി​േട്ട പോകൂ’ എന്ന്​. ബ്ലാസ്​റ്റേഴ്​സ്​ വിടു​േമ്പാൾ ജിങ്കാനും മിസ്​ ചെയ്യുന്നത്​ ആരാധകരുടെ ഇൗ സ്​നേഹവായ്​പുകളല്ലാതെ മറ്റെന്താണ്​?.

Tags:    
News Summary - story of a diehard sandesh jhingan fan maya from kochi- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.