ടോക്യോ: ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയതോടെ അനിശ്ചിതത്വത്തിലായ ദീപശിഖയുടെ പ്രദ ർശനം ജപ്പാൻ നിർത്തിവെച്ചു. ദീപശിഖ പ്രയാണത്തിെൻറ ആരംഭകേന്ദ്രമായി തീരുമാനിച്ച ഫു കുഷിമയിലെ ജെ വില്ലേജിൽ തെളിയിച്ചുവെച്ച ശിഖ ബുധനാഴ്ച എടുത്തുമാറ്റി.
എന്നാൽ, ഇനി എവിടെ സൂക്ഷിക്കുമെന്നോ അടുത്ത നടപടിയെന്തെന്നോ വ്യക്തമാക്കാതെയാണ് ഒളിമ്പിക്സ് സംഘാടക സമിതിയുടെ നീക്കം. മാർച്ച് 26നായിരുന്നു ദീപശിഖ ഗ്രീസിൽനിന്ന് ഒളിമ്പിക് നഗരിയിലെത്തിയത്. തൊട്ടുപിന്നാലെ ഒളിമ്പിക്സ് മാറ്റിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ അവസാനം വരെ ഫുകുഷിമയിൽ സൂക്ഷിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, ചൊവ്വാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദീപശിഖയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.