ബുഡപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ നീരജ് ചോപ്രക്ക് വെള്ളിയാഴ്ച പുരുഷ ജാവലിൻത്രോ യോഗ്യതറൗണ്ട് മത്സരം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇടംതേടി നീരജിനൊപ്പം സഹതാരങ്ങളായ ഡി.പി. മനുവും കിഷോർ ജെനയും ഇന്ന് ഇറങ്ങുന്നുണ്ട്. നീരജും മനുവും എറിയുന്ന ഗ്രൂപ് എ മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചക്ക് 1.40ന് തുടങ്ങും. ജെനയുടെ ഗ്രൂപ് ബിയിലെ മത്സരങ്ങൾ വൈകീട്ട് 3.45നും ആരംഭിക്കും.
നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുകാരനുമായ നീരജ്, 2022ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയാണ് നേടിയത്. ഇത് സ്വർണമാക്കുകയാണ് ലക്ഷ്യം. 89.94 മീറ്ററാണ് നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. താരത്തിന്റെ സീസണിലെ മികച്ച ത്രോ 88.67 മീറ്ററാണ്. 37 താരങ്ങളാണ് യോഗ്യതറൗണ്ടിൽ മത്സരിക്കുന്നത്. ഇവരിൽ 83 മീറ്റർ മാർക്ക് പിന്നിടുന്നവർക്കോ അല്ലാത്തപക്ഷം ആദ്യ 12 പേർക്കോ ഫൈനലിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.