ലോക ബോക്സിങ്: സുവർണ പ്രതീക്ഷയിൽ ഇന്ത്യ

ന്യൂഡൽഹി: ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ശനിയാഴ്ച സുവർണ പ്രതീക്ഷകളുടെ ദിനം. നിഖാത് സരീൻ, ലവ്‍ലിന ബോൾഗോഹെയ്ൻ, നിതു ഖൻഗാസ്, സ്വീറ്റി ബുറ എന്നിവരാണ് സ്വർണം ലക്ഷ്യമാക്കി ഇന്നിറങ്ങുന്നത്.

നേരത്തേ ലോകകിരീടം നേടിയ നിഖാതിന് മറ്റൊരു നേട്ടത്തിനാണ് സ്വന്തം മണ്ണിൽ അവസരമൊരുങ്ങുന്നത്. രണ്ട് വട്ടം ഏഷ്യൻ കിരീടം നേടിയ വിയറ്റ്നാമിന്റെ എൻഗുയൻ തി താമാണ് 50 കിലോയിൽ നിഖാതിന്റെ എതിരാളി. രണ്ട് തവണ വെങ്കലം നേടിയ ലവ്‍ലിനക്ക് ആസ്ട്രേലിയയുടെ കെയ്റ്റ്ലിൻ പാർക്കറാണ് 75 കിലോ വിഭാഗത്തിലെ ഫൈനലിലെ എതിരാളി.

48 കിലോയിൽ മത്സരിക്കുന്ന നിതു ഖൻഗാസ് മംഗോളിയയുടെ ലുത്സെയ്ഖാൻ അൽറ്റാന്റ്സെറ്റ്സെഗിനെയാണ് നേരിടുക. സീനിയർ താരമായ സ്വീറ്റി മുൻ ലോകജേത്രിയായ ചൈനയുടെ വാങ് ലിനയുമായി ഏറ്റുമുട്ടും.

Tags:    
News Summary - World Boxing: Indian's aiming for gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.