ഒന്നിൽത്തന്നെ പലതരം കണക്ടറുകളാണ് ഇന്ന് ഏറെപ്രചാരത്തിലുള്ള യു.എസ്.ബി കേബിളുകളിൽ കാണുന്നത്. അതിന് പകരം രണ്ട് അറ്റത്തും ഒരേതരം ചെറിയ കണക്ടറുമായി എത്തിയതാണ് യു.എസ്.ബി ടൈപ്പ് സി കണക്ടറും പോർട്ടും. ടൈപ്പ് സിയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കേബിളിെൻറ രണ്ട് അറ്റവും യു.എസ്.ബി പോർട്ടുമായി ഘടിപ്പിക്കാൻ സൗകര്യമൊരുങ്ങി. ടൈപ്പ് സി കണക്ടറുള്ള ഫോണുകൾ പ്രചാരത്തിലായി വരുന്നതേയുള്ളൂ.
അപ്പോഴാണ് യു.എസ്.ബി 3.0 പ്രമോട്ടർ ഗ്രൂപ് യു.എസ്.ബി 3.2 എന്ന പുതിയ യു.എസ്.ബി ടൈപ് സി സംവിധാനം പ്രഖ്യാപിക്കുന്നത്. സെക്കൻഡിൽ 20 ജി.ബി വരെ ഡാറ്റ കൈമാറ്റം ചെയ്യാൻ പുതിയ യു.എസ്.ബി അവസരമൊരുക്കും. പോർട്ട് മാത്രം പോര, കണക്ടറുകളും ഇതേ നിലവാരത്തിലുള്ളതായിരിക്കണമെന്ന് മാത്രം. അഞ്ച് ജി.ബി വീതം രണ്ട് നിര, 10 ജി.ബിയുടെ ഒരു നിര എന്നിങ്ങനെ ഒന്നിലധികം നിരകളിലായി പലതരം ഡാറ്റ ഒരേസമയം കൈമാറാനും ഇത് സഹായിക്കും. അന്തിമരൂപത്തിലായിട്ടില്ല.
ഇൗവർഷം സെപ്റ്റംബറിൽ െഡവലപ്പർ കോൺഫറൻസിൽ അവതരിപ്പിക്കും. ഉപകരണങ്ങൾ ഒൗദ്യോഗികമായി രംഗത്തെത്താൻ ഒരുവർഷമെടുക്കും. ഇപ്പോഴുള്ളത് യു.എസ്.ബി 2.0, യു.എസ്.ബി 3.0, യു.എസ്.ബി 3.1 ജെൻ 1, യു.എസ്.ബി 3.1 ജെൻ 2 എന്നിവയാണ്. 3.1 ജെൻ 2 നൽകുന്നത് സെക്കൻഡിൽ 10 ജി.ബി വരെ ഡാറ്റ കൈമാറ്റ വേഗമാണ്. യു.എസ്.ബി 3.1 ജെൻ 1ൽ ഇത് സെക്കൻഡിൽ അഞ്ച് ജി.ബി വരെയാണ്. പഴയ യു.എസ്.ബി 2.0ൽ സെക്കൻഡിൽ 480 മെഗാബൈറ്റ് വരെയും യു.എസ്.ബി 3.0യിൽ അഞ്ച് ജി.ബി വരെയുമാണ് വേഗം. എന്നാൽ ഇത്രയും വേഗം സാധാരണ കിട്ടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.