വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റം രംഗത്തുവന്നതിന് പിന്നാലെ വിന്‍ഡോസ് പത്തില്‍ ഓടുന്ന ലാപ്ടോപുകളുമായി തയ്വാന്‍ കമ്പനി എയ്സര്‍ ഒരുമുഴം മുമ്പെ വിപണി പിടിക്കാന്‍ ഇറങ്ങി. എയ്സര്‍ അസ്പയര്‍ ഇ5573, അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്‍, അസ്പയര്‍ ആര്‍ 13 നോട്ട്ബുക് എന്നിവയാണ് അവതരിപ്പിച്ചത്. 14 ഇഞ്ച് , 15.6 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്പ്ളേ വലിപ്പങ്ങളിലാണ് അസ്പയര്‍ ഇ 5573 ലഭിക്കുക. അഞ്ചാം തലമുറ ഇന്‍റല്‍ കോര്‍ പ്രോസസര്‍, എന്‍വിഡിയ ജിഇ ഫോഴ്സ് 920 എം ഗ്രാഫിക്സ് കാര്‍ഡ്, 16 ജി.ബി വരെ ഡിഡിആര്‍ ത്രീ വി റാം, ഒരു ടെറാബൈറ്റ് ഹാര്‍ഡ്ഡിസ്ക് എന്നിവയുണ്ട്. വിന്‍ഡോസിലെ ഡിജിറ്റല്‍ അസിസ്റ്റന്‍റ് കോര്‍ട്ടാനയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് ട്രൂ ഹാര്‍മണി ഓഡിയോ ടെക്നോളജി ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. മികച്ച ടൈപ്പിങ്, ഇന്‍പുട്ട് അനുഭവങ്ങള്‍ നല്‍കാന്‍ പ്രിസിഷന്‍ ടച്ച്പാഡ് ടെക്നോളജിയുണ്ട്. ടച്ച്പാഡില്‍ അറിയാതെ സ്പര്‍ശിക്കുന്നത് തടയാന്‍ ആക്സിഡന്‍റല്‍ കോണ്ടാക്ട് മിറ്റിഗേഷന്‍ ടെക്നോളജി ഉപകാരപ്പെടും. കണ്ണിന്‍െറ ആയാസം കുറക്കാന്‍ ഡിസ്പ്ളേയിലെ നീല പ്രകാശം കുറക്കാന്‍ ബ്ളൂലൈറ്റ് ഷീല്‍ഡ് സംവിധാനവുമുണ്ട്. 26,499 രൂപ മുതലാണ് വില.
ഗെയിം പ്രേമികള്‍ക്കായി എയ്സര്‍ നല്‍കുന്നതാണ് അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്‍. ഈ വിന്‍ഡോസ് പത്ത് ലാപ് മുന്‍ഗാമിയായ വിന്‍ഡോസ് 8.1 പതിപ്പിനെപോലെ തന്നെയാണ്. 15 ഇഞ്ച് ഫോര്‍കെ റസലൂഷനുള്ള ഐപിഎസ് ഡിസ്പ്ളേ, അടിസ്ഥാന മോഡലില്‍ ഇന്‍റല്‍ കോര്‍ ഐ5 പ്രോസസര്‍, രണ്ട് ജി.ബിയോ നാല് ജി.ബിയോ എന്‍വിഡിയ ജിഇ ഫോഴ്സ് GTX960M ഗ്രാഫിക്സ് കാര്‍ഡ്, എട്ട് ജി.ബി അല്ളെങ്കില്‍ 16 ജി.ബി റാം, ഒരു ടെറാബൈറ്റ് ഹാര്‍ഡ്ഡിസ്ക്, പൊടിപിടിക്കാതിരിക്കാന്‍ ഡസ്റ്റ് ഡിഫന്‍ഡര്‍, നാല് സ്പീക്കറുകളുള്ള ഡോള്‍ബി ഡിജിറ്റല്‍ പ്ളസ് ഹോം തിയറ്റര്‍ എന്നിവയാണ് വിശേഷങ്ങള്‍. വില 1.10 ലക്ഷം മുതല്‍.
180 ഡിഗ്രി സ്ക്രീന്‍ തിരിക്കാവുന്നതാണ് എയ്സര്‍ അസ്പയര്‍ ആര്‍ 13 ലാപ്ടോപ്. നോട്ട്ബുക്ക്, ഇസല്‍, സ്റ്റാന്‍ഡ്, പാഡ്, ടെന്‍റ്, ഡിസ്പ്ളേ എന്നിങ്ങനെ ആറ് മോഡുകളില്‍ സ്ക്രീന്‍ ഉപയോഗിക്കാം. 13.3 ഇഞ്ച് സ്ക്രീന്‍, ഒരു ഇഞ്ചില്‍ താഴെ കനം, ഒന്ന കിലോ ഭാരം, അഞ്ചാം തലമുറ ഇന്‍റല്‍ കോര്‍ ഐ5 പ്രോസസര്‍, എട്ട് ജി.ബി റാം, 512 ജി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്നിവയാണ് പ്രത്യേകതകള്‍. 89,999 രൂപയാണ് വില.
ഇപ്പോള്‍ വില്‍ക്കുന്ന വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 ലാപ്ടോപുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യ വിന്‍ഡോസ് 10 അപ്ഗ്രേഡും എയ്സര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.