ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസും എസ് പെന്നുമുള്ള ഗാലക്സി ടാബ് എ 9.7മായി സാംസങ് എത്തി. കമ്പനിയുടെ ഫ്രഞ്ച് വെബ്സൈറ്റിലാണ് ഈ പുതുമുഖം പ്രത്യക്ഷപ്പെട്ടത്. ഓണ്‍ലൈനിലും കടകളിലും 339 യൂറോക്ക് (ഏകദേശം 23,750 രൂപ) വാങ്ങാന്‍ കിട്ടും. വൈ ഫൈ വഴി മാത്രമാണ് നെറ്റ് എടുക്കാന്‍ കഴിയുക. ത്രീജി സിമ്മിടാന്‍ സൗകര്യമില്ല. 1024x768 പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള 9.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 6000 എം.എ.എച്ച് ബാറ്ററി, അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത്, എന്‍എഫ്സി, മൈക്രോ യു.എസ്.ബി, 487 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
ഈമാസം ആദ്യം 5.6 എം.എം കനം മാത്രമുള്ള എട്ട് ഇഞ്ച്, 9.7 ഇഞ്ച് വലിപ്പമുള്ള രണ്ട് ഗാലക്സി എസ് 2 ടാബുകള്‍ സാംസങ് അവതരിപ്പിച്ചിരുന്നു. രണ്ടും 6.1 എം.എം കനമുള്ള ആപ്പിള്‍ ഐപാഡ് എയര്‍ ടുവിനേക്കാള്‍ കനംകുറഞ്ഞതാണ്. വിരലടയാള സ്കാനറും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.