വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകളിലൂടെ ഏവരുടെയും മനംകവര്‍ന്ന ചൈനീസ് കമ്പനി ഷിയോമി നൈറ്റ് വിഷന്‍ കാമറയുമായത്തെി. ‘ഷിയോമി യി കാമറ നൈറ്റ് വിഷന്‍ എഡിഷന്‍’(Xiaomi Yi Camera Night Vision Edition) എന്ന ഇതിന് 1500 രൂപയാണ് വില. കമ്പനി സ്വന്തം വെബ്സൈറ്റു വഴി വെള്ളിയാഴ്ച വില്‍പനയും തുടങ്ങി. യഥാര്‍ഥ യി കാമറ, യി സ്പോര്‍ട്ട് ആക്ഷന്‍ കാമറ എന്നിവക്ക് ശേഷമിറങ്ങുന്ന ഷിയോമിയുടെ മൂന്നാമത് കാമറ ഉല്‍പന്നമാണിത്.
ഒറിജിനല്‍ യി കാമറ, യി കാമറ നൈറ്റ് വിഷന്‍ എന്നിവക്ക് ഒരേ രൂപമാണ്. രണ്ടാമനിലുള്ള ഇന്‍ഫ്രാറെഡ് സെന്‍സറാണ് വ്യത്യാസം. രാത്രി കാഴ്ചക്ക് 940 എം.എം ഉള്ള ഇന്‍ഫ്രാറെഡ് കാമറ സെന്‍സറാണ് യി കാമറ നൈറ്റ് വിഷനിലുള്ളത്. പ്രത്യേക ലൈറ്റിങ്ങില്ലാതെ അഞ്ച് മീറ്റര്‍ വരെ ദൂരക്കാഴ്ചയുണ്ട്. ഓള്‍ ഗ്ളാസ് ലെന്‍സ്, f/2.0 അപ്പര്‍ച്ചര്‍, 4X സൂം, 92.7 ഡിഗ്രി ഹൊറിസോണ്ടല്‍, 48.7 ഡിഗ്രി വെര്‍ട്ടിക്കല്‍, 111.2 ഡിഗ്രി ഡയഗണല്‍ വ്യൂവിങ് ആംഗിളുണ്ട്.
ഇമേജ് സ്നാപ്ഷോട്ട്സ്, സെക്കന്‍ഡില്‍ 20 ഫ്രെയിം വീതം 720x1280 പിക്സല്‍ എച്ച്ഡി റസലൂഷനില്‍ വീഡിയോ റെക്കോര്‍ഡിങ്, വൈ ഫൈ വഴി ലൈവ് ഇമേജ് സ്ട്രീമിങ്, ഇരട്ട വോയ്സ് റെക്കോഡിങ് സൗകര്യം, 32 ജി.ബി വരെ മെമ്മറി കാര്‍ഡ് ഇടാന്‍ സൗകര്യം എന്നിവയാണ് വിശേഷങ്ങള്‍. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്, ഐഒഎസ് 7.0 മുതലുള്ള സ്മാര്‍ട്ട്ഫോണുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഫുള്‍ എച്ച്ഡി റസലൂഷന്‍ വീഡിയോ റെക്കോര്‍ഡിങ് ശേഷിയും 16 മെഗാപിക്സല്‍ ഇമേജ് സെന്‍സറുമുള്ള യി ആക്ഷന്‍ കാമറക്ക് 3900 രൂപയാണ് വില. 40 മീറ്റര്‍ വരെ വെള്ളത്തിനടിയിലും ഷൂട്ട് ചെയ്യാം. ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് വില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.