പടമെടുക്കുക എന്ന കാര്യം ഭംഗിയായി നിര്‍വഹിക്കുന്ന മിടുക്കന്മാരാണ് സോണിയുടെ ആര്‍എക്സ് 100 പരമ്പരയില്‍പെട്ട കാമറകള്‍. വര്‍ഷംതോറും ഈ പരമ്പര പുതുക്കാനും സോണി ശ്രദ്ധിക്കാറുണ്ട്. ഇത്തവണയും അതിന് അലംഭാവം കാട്ടുന്നില്ല. ഈ പരമ്പരയിലെ നാലാംതലമുറയാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. സോണി ആര്‍എക്സ് 100 ഫോര്‍ (RX100 IV) ആണ് പരിഷ്കരിച്ച കോംപാക്ട് കാമറ. 1000 ഡോളര്‍ (ഏകദേശം (64,000 രൂപ) വില വരുന്ന ആര്‍എക്സ് 100 നാലാമന്‍ അമേരിക്കയില്‍ ജൂലൈ മുതല്‍ വില്‍പന തുടങ്ങും. ഇന്ത്യയില്‍ പിന്നാലെ എത്തും. ഏറ്റവും പുതിയ 20.1 മെഗാപിക്സല്‍ ഒരു ഇഞ്ച് ടൈപ്പ് സ്റ്റാക്ക്ഡ് എക്സ്മര്‍ ആര്‍എസ് സിമോസ് സെന്‍സര്‍, കൂടെ ഇണക്കിച്ചേര്‍ത്ത ഡിറാം മെമ്മറി മോഡ്യൂള്‍ എന്നിവയാണ് പ്രധാന പ്രത്യേകത. അതിവേഗത്തിലുള്ള പ്രോസസിങ്ങിന് ഡിറാം സഹായിക്കും.
ഓരോ പിക്സലും കൂടുതല്‍ പ്രകാശത്തെ സ്വീകരിക്കാന്‍ അവസരമൊരുക്കുന്നതാണ് സ്റ്റാക്ക്ഡ് സിമോസ് സെന്‍സര്‍. സെക്കന്‍ഡില്‍ 960 ഫ്രെയിം വീതം 40X സൂപ്പര്‍ സ്ളോമോഷന്‍ വീഡിയോ എടുക്കാന്‍ കഴിയും. സെക്കന്‍ഡില്‍ 1/32,000 ആണ് ഷട്ടര്‍ സ്പീഡ്. അഞ്ച് മിനിട്ട് വരെ ഫോര്‍കെ വീഡിയോ ഷൂട്ട്ചെയ്യാന്‍ കഴിയും. ബേസ്റ്റ് ഷൂട്ടിങ് മോഡില്‍ സെക്കന്‍ഡില്‍ 16 ഫ്രെയിം വീതം എടുക്കാം. സെക്കന്‍ഡില്‍ 960 ഫ്രെയിം കൂടാതെ 480, 240 ഫ്രെയിമുകളിലും സ്ളോമോഷന്‍ വീഡിയോ എടുക്കാം. 60പി, 30, പി, 24പി പ്ളേ ബാക്കുമുണ്ട്. XAVC S കോഡക് ഉള്ളതിനാല്‍ 100 മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ് ഡാറ്റ റേറ്റില്‍ ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്ങും 50 മെഗാബൈറ്റ് പെര്‍ സെക്കന്‍ഡില്‍ ഫൂള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്ങും സാധ്യമാണ്. ആര്‍എക്സ് 100 ത്രീയേക്കാള്‍ കാഴ്ചയില്‍ വലിയ മാറ്റമൊന്നുമില്ല ഈ നാലാമന്. അതേ ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും f/1.8 to f/2.8 അപ്പര്‍ചര്‍ റേഞ്ചിലുള്ള 2470 എം.എം ലെന്‍സുമാണ്. 2.35 മില്യണ്‍ ഡോട്ട് എക്സ്ജിഎ ഒ.എല്‍.ഇ.ഡി വ്യൂ ഫൈന്‍ഡറാണ്. വൈ ഫൈ, എന്‍.എഫ്.സി കണക്ടിവിറ്റിയുള്ളതിനാല്‍ പടമെടുത്ത് വയര്‍ലസായി അയക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.