ഗെയിം കളിക്കുന്നവര്‍ക്ക് സാദാ ലാപ്ടോപുകള്‍ ഒട്ടും യോജിക്കില്ല. മറ്റൊന്നുമല്ല കാരണം അതിന്‍െറ ഹാര്‍ഡ്വേര്‍ പരിതിമികള്‍ തന്നെ. ഗ്രാഫിക്സും പ്രോസസറും സ്ക്രീന്‍ റസലൂഷനും സാദാ ലാപ്ടോപുകളില്‍ കുറവായിരിക്കും. ഇതില്‍ നല്ല ഗ്രാഫിക്സുള്ള ഗെയിമുകള്‍ പ്രവര്‍ത്തിക്കാന്‍ പോലും മടി കാണിക്കും. എല്ലാ കമ്പനികളും ഗെയിമുകള്‍ക്കായി പ്രത്യേകം ലാപുകള്‍ ഇറക്കുന്നുണ്ട്. തയ്വാന്‍ കമ്പനി അസൂസ് റിപ്പബ്ളിക് ഓഫ് ഗെയിമേഴ്സ് (റോഗ്) പരമ്പരയിലാണ് ഹൈ എന്‍ഡ് ഗെയിമിങ് ലാപുകള്‍ ഇറക്കുന്നത്.
ഈ പരമ്പരയില്‍പെട്ട ഏറ്റവും പുതിയ ഇനമാണ് ‘ROG GL552’. വില 70,999 രൂപ. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങാം. ബ്ളാക്കും ഗ്രേയും കൂടിക്കലര്‍ന്ന നിറമാണിതിന്. വിന്‍ഡോസ് 8.1 ആണ് ഓപറേറ്റിങ് സിസ്റ്റം. 1920X1080 പിക്സല്‍ റസലൂഷന്‍ ഉള്ള ഫുള്‍ എച്ച്.ഡി ഐപിഎസ് സ്ക്രീന്‍16:9 അനുപാതത്തിലും 178 ഡിഗ്രിയിലുള്ള കാഴ്ച നല്‍കും. 2.6 ജിഗാഹെര്‍ട്സ് നാലാംതലമുറ ഇന്‍റല്‍ കോര്‍ ഐ7 4720HQ പ്രോസസര്‍ 3.6 ജിഗാഹെര്‍ട്സ് വരെ ടര്‍ബോ ബൂസ്റ്റും നല്‍കും. ഹൈപ്പര്‍ ത്രെഡഡ് നാലുകോര്‍ പ്രോസസറാണ് ഇത്. എന്‍വിഡിയ ജിഇ ഫോഴ്സ് GTX 950M ഗ്രാഫിക്സ് പ്രോസസര്‍ വന്‍ ഗെയിമുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ഇന്‍റല്‍ എച്ച്ഡി 4600 ഗ്രാഫിക്സും ഉള്ളില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്.
1600 മെഗാഹെര്‍ട്സ് എട്ട് ജി.ബി റാം, ഒരു ടെറാബൈറ്റ് ഹാര്‍ഡ് ഡിസ്ക്, എച്ച്.ഡി വെബ് ക്യാം, സിഡി ഡ്രൈവ്, ഹെഡ്ഫോണ്‍ മൈക്ക് കോംബോ ജാക്ക്, വിജിഎ പോര്‍ട്ട്, മൂന്ന് യു.എസ്.ബി 3.0 പോര്‍ട്ട്, ബ്ളൂടൂത്ത് 4.0, വൈ ഫൈ, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോഫോണ്‍, എസ്ഡി കാര്‍ഡ് റീഡര്‍, ഇതര്‍നെറ്റ് ജാക്ക് എന്നിവയുണ്ട്. 2.6 കിലോയാണ് ഭാരം. 48 WHr നാല് സെല്‍ ലൈ അയണ്‍ ബാറ്ററിയാണ്്. ഗെയിമിനുള്ള മൗസ്, ഹെഡ്സെറ്റ്, ക്യാരി ബാഗ് എന്നിവ ലാപിനൊപ്പം നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.