ആദ്യ ടാബുമായി ഗൂഗിള്‍

ആപ്പിള്‍ ഐപാഡ് പ്രോ, മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 3 ടാബ്ലറ്റുകളെ ലക്ഷ്യമിട്ട് ഗൂഗിള്‍ പുതിയ ടാബുമായി അരങ്ങിലത്തെി. 32 ജി.ബിക്ക് ഏകദേശം 32,800 രൂപയും 64 ജി.ബിക്ക് ഏകദേശം 39,500 രൂപയും വിലയുള്ള ‘ഗൂഗിള്‍ പിക്സല്‍ സി’ ആണ് ഈ വിരുതന്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഒ.എസിലാണ് പ്രവര്‍ത്തനം. നേരത്തെ ഗൂഗിള്‍ ക്രോം ഒ.എസില്‍ ഓടുന്ന ക്രോംബുക് പിക്സല്‍ എന്ന ലാപ്ടോപിറക്കി ഈ രംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട് ഗൂഗിള്‍. 10,000 രൂപ അധികം നല്‍കിയാല്‍ ഇതിന് പറ്റിയ പിക്സല്‍ സി കീബോര്‍ഡും ലഭിക്കും. ബ്ളൂടൂത്ത് വഴിയാണ് കീബോര്‍ഡും ടാബും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുക. കാന്തിക ശക്തിയിലാണ് കീബോര്‍ഡ് ഘടിപ്പിക്കുക. കീബോര്‍ഡ് ഘടിപ്പിച്ചാല്‍ സ്ക്രീന്‍ 135 ഡിഗ്രി വരെ തിരിക്കാന്‍ കഴിയും. മുന്നിലും പിന്നിലും കാമറകളില്ളെന്നതാണ് പോരായ്മ.  2560x1800 പിക്സല്‍ റസലൂഷനുള്ള 10.2 ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 308 പിക്സല്‍ വ്യക്തത, എട്ടുകോര്‍ എന്‍വിഡിയ ടെഗ്ര എക്സ് വണ്‍ പ്രോസസര്‍, 256 കോര്‍ എന്‍വിഡിയ മാക്സ്വെല്‍ ഗ്രാഫിക്സ്, മൂന്ന് ജി.ബി റാം, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, വൈ ഫൈ നാല് മൈക്രോഫോണുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.