സിമ്മിടാവുന്ന എല്‍ജി വാച്ച് അര്‍ബന്‍ രണ്ടാമന്‍

സിമ്മിട്ടോ അല്ളെങ്കില്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളുമായി ബ്ളൂടൂത്ത് വഴി ബന്ധിപ്പിച്ചോ പ്രവര്‍ത്തിപ്പിക്കാവുന്ന വട്ടത്തിലുള്ള സ്മാര്‍ട്ട്വാച്ചുമായി എല്‍ജി. ‘എല്‍ജി വാച്ച് അര്‍ബന്‍ സെക്കന്‍ഡ് എഡിഷന്‍’ എന്നാണ് പേര്. നേരത്തെയിറങ്ങിയ എല്‍ജി വാച്ച് അര്‍ബന്‍െറ പിന്‍ഗാമിയാണ്. ഗൂഗിളിന്‍െറ ആന്‍ഡ്രോയിഡ് വെയര്‍ എന്ന ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. സെല്ലുലര്‍ കണക്ടിവിറ്റിയുള്ള ആദ്യ ആന്‍ഡ്രോയിഡ് വെയര്‍ ഉപകരണം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.  ഫോര്‍ജി, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് കണക്ടിവിറ്റിയുമായാണ് വരവ്. 480x480പിക്സല്‍ 1.38 ഇഞ്ച് പ്ളാസ്റ്റിക് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡിസ്പ്ളേയാണ്. ഒരു ിഞ്ചില്‍ 348 പിക്സലാണ് വ്യക്തത. 1.2 ജിഗാഹെര്‍ട്സ് കവാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, 768 എം.ബി എല്‍പിഡിഡിആര്‍ത്രീ റാം, ബ്ളൂടൂത്ത് 4.1, വൈ ഫൈ, ഫോര്‍ജി എല്‍ടിഇ, ത്രീജി, 570 എം.എ.എച്ച് ബാറ്ററി, കറുപ്പ്, വെള്ള, നീല, ബ്രൗണ്‍ നിറങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍. 44.5 എം.എം ഉള്ള ഡയലും സ്റ്റെയിലസ് സ്റ്റീല്‍ ശരീരവുമാണ്. പവര്‍ സേവിങ് മോഡ്, കോണ്ടാക്ട്, എല്‍ജി ഹെല്‍ത്ത്, ആപ് ലിസ്റ്റ് എന്നിവ ലഭിക്കാന്‍ വലത്ത് മൂന്ന് ബട്ടണുകള്‍, ഹൃദയമിടിപ്പ് ട്രാക്കര്‍, 16 പ്രീലോഡഡ് വാച്ച് മുഖങ്ങള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.