മറ്റ് കമ്പനികളുടെ ലാപ്ടോപുകള്‍ക്ക് ഓപറേറ്റിങ് സിസ്റ്റം ഇണക്കിക്കൊടുത്തിരുന്ന മൈക്രോസോഫ്റ്റ് ഒടുവില്‍ സ്വന്തം ലാപ്ടോപുമായി ഇറങ്ങി. മൈക്രോസോഫ്റ്റ് സര്‍ഫസ് ബുക് എന്നാണ് പേര്. കീബോര്‍ഡ് ഊരിമാറ്റാം.
13.5 ഇഞ്ച് 3000 x 2000 പിക്സല്‍ റസലൂഷനുള്ള പിക്സല്‍ സെന്‍സ് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 267 പിക്സല്‍ വ്യക്തത, വിന്‍ഡോസ് 10 പ്രോ ഓപറേറ്റിങ് സിസ്റ്റം, ആറാം തലമുറ ഇന്‍റല്‍ കോര്‍ ഐ5 അല്ളെങ്കില്‍ ഐ7 പ്രോസസര്‍, ഇന്‍റല്‍ എച്ച്.ഡി ഗ്രാഫിക്സ് 520 അല്ളെങ്കില്‍ എന്‍വിഡിയ ജീ ഫോഴ്സ് ഗ്രാഫിക്സ് കാര്‍ഡ്, എട്ട് മുതല്‍ 16 ജി.ബി വരെ റാം, 128 ജി.ബി, 256 ജി.ബി, 512 ജി.ബി, ഒരു ടി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എസ്ഡി കാര്‍ഡ് റീഡര്‍, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ട്, ഒരു മിനി ഡിസ്പ്ളേ പോര്‍ട്ട്, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാന്‍ വിന്‍ഡോസ് ഹലോ, 12 മണിക്കൂര്‍ നില്‍ക്കുന്ന 36 വാട്ട്അവര്‍ ബാറ്ററി, വരയ്ക്കാനും എഴുതാനും സര്‍ഫസ് പെന്‍ എന്നിവയാണ് വിശേഷങ്ങള്‍. ഒക്ടോബര്‍ 26 മുതലാണ് വില്‍പന. ഏഴ് മുതല്‍ ബുക്കിങ് ആരംഭിച്ചു. 1,499 ഡോളര്‍ (ഏകദേശം 90,000 രൂപ) മുതലാണ് വില.
പെന്നുള്ള മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 4
ഇതിനൊപ്പം കീബോര്‍ഡ് ഊരിമാറ്റാവുന്ന കിക് സ്റ്റാന്‍ഡുള്ള സര്‍ഫസ് പ്രോ 4 എന്ന ടാബ്ലറ്റും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ഫസ് 3യുടെ പിന്‍ഗാമിയായ ഇതിന് 899 ഡോളര്‍ (ഏകദേശം 55,000 രൂപ) മുതലാണ് വില. 2736x1824 പിക്സല്‍ റസലൂഷനുള്ള 12.3 ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 267 പിക്സല്‍ വ്യക്്തത, വിന്‍ഡോസ് 10 പ്രോ ഓപറേറ്റിങ് സിസ്റ്റം, 766 ഗ്രാം ഭാരം, ആറാം തലമുറ ഇന്‍റല്‍ സ്കൈലേക്ക് പ്രോസസര്‍, നാല്, എട്ട് മുതല്‍ 16 ജി.ബി വരെ റാം , 128 ജി.ബി, 256 ജി.ബി, 512 ജി.ബി മുതല്‍ ഒരു ടി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, യു.എസ്.ബി 3.0 പോര്‍ട്ട്, മിനി ഡിസ്പ്ളേ പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ളോട്ട്, പിന്നില്‍ എട്ട് മെഗാപിക്സല്‍ കാമറ, മുന്നില്‍ അഞ്ച് മെഗാപിക്സല്‍ കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എഴുതാനും വരക്കാനും സര്‍ഫസ് പെന്‍ , ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.