തറ തുടയ്ക്കാനും തൂത്തുവാരാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് അത്ര പുതുമയൊന്നുമല്ല. ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പല വീട്ടുജോലികളും ചെയ്യുന്നത് റോബോട്ടുകളാണ്. ഇന്ത്യയിലും തറ വൃത്തിയാക്കുന്ന റോബോട്ടുകള്‍ നേരത്തെ മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ യു.എസിലെ റോബോട്ടിക്സ് കമ്പനി ഐറോബോട്ട് കോര്‍പ് തറ വൃത്തിയാക്കുന്ന രണ്ട് ഓട്ടോമേറ്റഡ് ഫ്ളോര്‍ ക്ളീനറുകളുമായാണ് ഇന്ത്യയിലത്തെിയത്. ബംഗളൂരുവിലാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക.
റൂംബ (Roomba), ബ്രാവ (Braava) എന്നിങ്ങനെയാണ് പേരുകള്‍. 32,900 മുതല്‍ 69,900 വരെ വിലയുള്ള അഞ്ച് മോഡലുകളില്‍ റൂംബ ലഭിക്കും. തറ തുടക്കുന്ന റോബോട്ടായ ബ്രാവക്ക് 27,900 രൂപയാണ് വില. നനഞ്ഞതും ഉണങ്ങിയതുമായ തറകള്‍ ബ്രാവ വൃത്തിയാക്കും. ബ്രാവ ചതുരാകൃതിയിലും റൂംബ വൃത്താകൃതിയിലുമാണ്.
വീട്ടിലെ പടികളും ഉയരത്തിലുള്ള ഭാഗങ്ങളും മനസിലാക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ ഇവയിലുള്ളതിനാല്‍ വീണ് പരിക്കേല്‍ക്കുമെന്ന പേടിവേണ്ട. അഴുക്കിനെ തിരിച്ചറിയാന്‍ അക്കോസ്റ്റിക്, ഒപ്റ്റിക്കല്‍ സെന്‍സറുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.