കോളുകളും മെസേജുകളും കാട്ടുന്ന ഫിറ്റ്നസ് ബാന്‍ഡുമായി ചൈനീസ് കമ്പനി ഹ്വാവെ. ഹ്വാവെ ഹോണര്‍ ബാന്‍ഡ് സെഡ് 1 എന്നാണ് പേര്. 5,499 രൂപയാണ് വില. ഫിറ്റ്നസ് ബാന്‍ഡാണെങ്കിലും ഒരു സ്മാര്‍ട്ട്വാച്ചിന്‍െറ രൂപമാണ്. ബട്ടണുകള്‍ ഒന്നുമില്ല. ചലനം തിരിച്ചറിഞ്ഞാണ് ഓരോ പ്രവര്‍ത്തനവും. സ്മാര്‍ട്ട്ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകളും മെസേജുകളും കോളുകളും ഓര്‍മപ്പെടുത്തുക മാത്രമല്ല, ഉറക്കം അളക്കുക, കലോറി നിര്‍ണയിക്കുക, കലണ്ടര്‍ ഫങ്ഷന്‍, വ്യായാമം വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളും ചെയ്യും. ഇതിന് മൈ ഫിറ്റ്നസ്പാല്‍ ആപ്പുണ്ട്.
1.06 ഇഞ്ചുള്ള 128 x 128 പിക്സല്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിക് ഡയോഡ് ഡിസ്പ്ളേ, ഒന്നര മണിക്കൂറില്‍ ഫുള്‍ ചാര്‍ജാവുന്ന നാല് ദിവസം നില്‍ക്കുന്ന 70 എം.എ.എച്ച് ബാറ്ററി, 128 കെ.ബി റാം, 512 കെ.ബി ഫ്ളാഷ് മെമ്മറി, പൊടിയും വെള്ളവുമേശാത്ത രൂപകല്‍പന എന്നിവയാണ് വിശേഷങ്ങള്‍. ബ്ളൂടൂത്ത് വഴി ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഫോണ്‍ അടക്കം സ്മാര്‍ട്ട്ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. രണ്ട് ഡയല്‍ വലിപ്പങ്ങളില്‍ മൂന്ന് നിറങ്ങളിലാണ് ലഭിക്കുക. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.