സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് ഒടുവില്‍ ലാപ്ടോപുമായി എത്തി. ‘മൈക്രോമാക്സ് കാന്‍വാസ് ലാപ്ബുക് L1161’ എന്നാണ് പേര്. സ്നാപ്ഡീല്‍ വഴിയാണ് വില്‍പന. 13,999 രൂപയാണ് വില. 11.6 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ളേ, വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം, 1.83 ജിഗാഹെര്‍ട്സ് ഇന്‍റല്‍ നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി ഡിഡിആര്‍ത്രീ റാം, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സ്പീക്കറുകള്‍, പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ച് മെമ്മറി കൂട്ടാന്‍ യു.എസ്.ബി പോര്‍ട്ട്, 11 മണിക്കൂര്‍ നില്‍ക്കുന്ന 5000 എം.എ.എച്ച് ബാറ്ററി, രണ്ട് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്.ഡി.എം.ഐ പോര്‍ട്ട്, 3.5 എം.എം ഇയര്‍ഫോണ്‍ ജാക്ക്, വൈ ഫൈ, ബ്ളൂടൂത്ത് 4.0, 1.3 കിലോ ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
ടാബും ലാപ്ടാബുകളും ഇറക്കി ഇതിനകം കൈത്തഴക്കം വന്നിട്ടുണ്ട് മൈക്രോമാക്സിന്. ലാപായും ടാബായും ഉപയോഗിക്കുന്ന കാന്‍വാസ് ലാപ്ടാബ് പോലെ ടു ഇന്‍ വണ്‍ അല്ലിത്. കീബോര്‍ഡുള്ള പൂര്‍ണ ലാപ്ടോപാണ്. ഇന്‍റര്‍നാഷനല്‍ ഡാറ്റ കോര്‍പറേഷന്‍െറ കണക്കനുസരിച്ച് 25.6 ശതമാനം വിപണി വിഹിതവുമായി എച്ച്.പിയാണ് പി.സി രംഗത്ത് മുന്നില്‍. 22.1 ശതമാനവുമായി ഡെല്‍, 15.8 ശതമാനവുമായി ലെനോവോ, 11.5 ശതമാനവുമായി എയ്സര്‍ എന്നിവയാണ് പിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.