അള്‍ട്രാ എച്ച്.ഡി അഥവാ ഫോര്‍കെ റസലൂഷന്‍ വീഡിയോകളെ പിന്തുണക്കുന്ന സ്ട്രീമിങ് മീഡിയ പ്ളെയറുമായി റോക്കു (Roku) എത്തി. റോക്കു 4 എന്ന ഈ മോഡലിന് 130 ഡോളര്‍ (ഏകദേശം 8,000 രൂപ) ആണ് വില. ആമസോണിന്‍െറ ഫയര്‍ ടി.വിയാണ് ഈ വിഭാഗത്തിലെ എതിരാളി. കാണാതായ റിമോട്ട് കണ്ടത്തൊന്‍ അലാം സംവിധാനവുമുണ്ട്. ഇനി വീട്ടില്‍ കേബ്ള്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതും റോക്കുവില്‍ നല്‍കാം. വൈ ഫൈ, നാലുകോര്‍ പ്രോസസര്‍, യു.എസ്.ബി പോര്‍ട്ട്, എസ്ഡി കാര്‍ഡ് സ്ളോട്ട്, 256 എം.ബി ഇന്‍േറണല്‍ മെമ്മറി, 1.5 ജി.ബി റാം, 408 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകള്‍. ഇന്‍റര്‍നെറ്റിലുള്ള വീഡിയോകളും ടി.വി ഷോകളും ടി.വിയില്‍ കാണാന്‍ സഹായിക്കുകയാണ് മീഡിയ പ്ളെയറുകളുടെ ജോലി. ഇതര്‍നെറ്റ് പോര്‍ട്ടില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കണം. ഇതിന് മീഡിയ പ്ളെയര്‍ എച്ച്ഡിഎം.ഐ കേബ്ള്‍ വഴി ടി.വിയുമായി ബന്ധിപ്പിക്കണം. നെറ്റ് കണക്ഷന്‍ നേരിട്ട് നല്‍കുന്ന വിലയേറിയ സ്മാര്‍ട്ട് ടി.വികള്‍ക്ക് പണം മുടക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം സ്ട്രീമിങ് പ്ളെയറുകള്‍ വഴി ടി.വിയിലേക്ക് വീഡിയോ കൈമാറുകയാണ്. ആപ്പിള്‍ ടി.വി, ഗൂഗിള്‍ ക്രോംകാസ്റ്റ്, ആന്‍ഡ്രോയിഡ് ടി.വി എന്നിവയും പലതരം മീഡിയ സ്ട്രീമിങ് ഉപകരണങ്ങളാണ്. നെറ്റ്ഫ്ളിക്സ്, എച്ച്ബിഒ ഗോ, ആമസോണ്‍ ഇന്‍സ്റ്റന്‍റ്, ഹുലു പ്ളസ്, സ്ളിങ് ടി.വി, പാന്‍ഡോര, ബി.ബി.സി ഐ പ്ളെയര്‍ എന്നിങ്ങനെ സ്ട്രീമിങ് സര്‍വീസുകള്‍ ഏറെയാണ്. കൂടാതെ യൂടൂബില്‍ നിന്നും വീഡിയോകള്‍ ടി.വിയിലേക്ക് നല്‍കി കാണാം. സ്മാര്‍ട്ട്ഫോണിലോ ടാബിലോ ലാപിലോ ഉള്ള വീഡിയോകളും വൈ ഫൈ വഴി മീഡിയ പ്ളെയറില്‍ നല്‍കി ടി.വിയില്‍ വലിപ്പത്തില്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.