ടാബുകളുടെ നിരയുമായി ലിനോവോ

കീശക്കിണങ്ങിയ ടാബ്ലറ്റ് സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് ചൈനീസ് കമ്പനി ലിനോവോ. ‘ലിനോവോ ടാബ് 2 A720’ എന്ന് പേരുള്ള പുതിയ മോഡലിന് 5,499 രൂപയാണ് വില. സ്നാപ്ഡീല്‍ വഴി ഡിസ്കൗണ്ട് വിലയായ 4,999 രൂപക്കും കിട്ടും.

1024x600 പിക്സല്‍ ഏഴിഞ്ച് ഐപിഎസ് സ്ക്രീന്‍, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫ്ളാഷുള്ള രണ്ട് മെഗാപിക്സല്‍ പിന്‍കാമറ, വിജിഎ മുന്‍കാമറ, ഡോള്‍ബി ഓഡിയോയുള്ള മുന്‍ സ്പീക്കറുകള്‍, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപററ്റേിങ് സിസ്റ്റം, വൈ ഫൈ, ബ്ളൂടൂത്ത് 4.0, 3450 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. നെറ്റ് കണക്ഷന് വൈ ഫൈയല്ലാതെ ത്രീജി, ഫോര്‍ജി സിമ്മുകള്‍ ഇടാന്‍ കഴിയില്ല. 8.9 മില്ലീമീറ്റര്‍ കനവും 269 ഗ്രാം ഭാരമുള്ള ഇത് ഏറ്റവും കനം കുറഞ്ഞ ടാബാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


ഇതിനൊപ്പം ഫോര്‍ജി എല്‍ടിഇ സൗകര്യമുള്ള ലെനോവോ യോഗ ടാബ് 3യും പുറത്തിറക്കിയിട്ടുണ്ട്. 16,999 രൂപയാണ് വില. 1280x800 പിക്സല്‍ എട്ട് ഇഞ്ച് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 180 ഡിഗ്രി തിരിയുന്ന എട്ട് മെഗാപിക്സല്‍ ഓട്ടോഫോക്കസ് മുന്‍കാമറ, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 20 മണിക്കൂര്‍ നില്‍ക്കുന്ന 6200 എംഎഎച്ച് ബാറ്ററി, ഡോള്‍ബി അറ്റ്മോസ് ശബ്ദ വിന്യാസമുള്ള സ്പീക്കറുകള്‍, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍. ഫോര്‍ക്ക്, പെന്‍സില്‍, സ്റ്റിക് എന്നിവ സ്റ്റൈലസ് ആയി ഉപയോഗിക്കാന്‍ പറ്റുന്ന എനിപെന്‍ സാങ്കേതികവിദ്യയാണ് മറ്റൊരാകര്‍ഷണം. വൈ ഫൈ മാത്രമുള്ള പതിപ്പും കിട്ടും.

 


അടുത്തിടെ 20,990 രൂപയുടെ ‘ലിനോവോ ഫാബ് പ്ളസ്’ എന്ന ടാബ് അവതരിപ്പിച്ചിരുന്നു. 1080x1920 പിക്സല്‍ 6.8 ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, 1.5 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, ഇരട്ട ഫ്ളാഷുളള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഡോള്‍ബി അറ്റ്മോസ് ശബ്ദ സൗകര്യം, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 3500 എംഎഎച്ച് ബാറ്ററി, കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി എന്നിവയാണ് വിശേഷങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.