യുഎസ്ബി ഫാനുമായി ഷിയോമി

150 രൂപ മുതല്‍ പല നിറങ്ങളില്‍ പല വലിപ്പങ്ങളില്‍ യു.എസ്.ബി ഫാനുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാങ്ങാന്‍ കിട്ടും. എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച ഫാനുകള്‍ വരെയുണ്ട്. ഈ നിരയിലേക്ക് 249 രൂപക്ക് ഒരു യു.എസ്.ബി ഫാനുമായാണ് ഷിയോമിയുടെ രംഗപ്രവേശം. mi.com/in എന്ന കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് വില്‍പന. കമ്പ്യൂട്ടറിന്‍െറയോ യു.എസ്.ബി ചാര്‍ജറിന്‍െറയോ പവര്‍ ബാങ്കിന്‍െറയോ യു.എസ്.ബി പോര്‍ട്ടില്‍ കുത്തി അവശ്യനേരങ്ങളില്‍ കാറ്റുകൊള്ളാം. 500 രൂപക്ക് മുകളിലാണ് ഷിപ്പിങ് ചാര്‍ജ് സൗജന്യം. അതിനാല്‍ ഒരെണ്ണം മാത്രം വേണ്ടവര്‍ 50 രൂപ കൂടി നല്‍കണം. നേരത്തെ 199 രൂപ വിലയുള്ള യു.എസ്.ബി എല്‍ഇഡി ലൈറ്റും ഷിയോമി പുറത്തിറക്കിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.