ആദ്യ ക്ളൗഡ് സ്മാര്‍ട്ട്ഫോണ്‍ നെക്സ്റ്റ്ബിറ്റ് റോബിന്‍ ഇന്ത്യയിലും

ആദ്യത്തെ ക്ളൗഡ് സ്റ്റോറേജ് സ്മാര്‍ട്ട്ഫോണായ നെക്സ്റ്റ്ബിറ്റ് റോബിന്‍ ഇന്ത്യക്കാര്‍ക്കും മുന്‍കൂര്‍ ബുക്ക് ചെയ്യാം. 31,000 രൂപയാകും ഇന്ത്യയിലത്തെുമ്പോള്‍. 2016 ജനുവരിയില്‍ കൈയിലത്തെും. ആപ്പിള്‍, ഗൂഗിള്‍, എച്ച്.ടി.സി എന്നീ വന്‍കിട കമ്പനികളിലെ കേമന്മാരാണ് റോബിന് പിന്നിലുള്ളത്. സ്മാര്‍ട്ട്ഫോണുകളിലെ സ്റ്റോറേജ് ശേഷി കുറവ് പരിഹരിക്കാനാണ് ക്ളൗഡ് സ്റ്റോറേജില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ കഴിന്ന സ്മാര്‍ട്ട്ഫോണ്‍ ഇവര്‍ യാഥാര്‍ഥ്യമാക്കിയത്.

കിക്സ്റ്റാര്‍ട്ടര്‍ ഫണ്ട് ശേഖരണം വഴിയാണ് കമ്പനി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിച്ചത്. 3.6 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 8.9 കോടിയോളമാണ് പിരിഞ്ഞുകിട്ടിയത്. കുറച്ചുനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കാത്ത ഫോട്ടോകളും ഫയലുകളം വിവരങ്ങളും ഫോണ്‍ തനിയെ ക്ളൗഡ് സ്റ്റോറേജിലേക്ക് മാറ്റും. ഇതിലൂടെ ഫോണ്‍ മെമ്മറി എപ്പോഴും ഫ്രീയാവും.

1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയും പ്ളാസ്റ്റിക് ശരീരവുമാണ്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഒ.എസ്, ആറുകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സന്‍ മുന്‍കാമറ, 2680 എംഎഎച്ച് ബാറ്ററി, യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഒരു സിം, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, മിന്‍റ്, മിഡ്നൈറ്റ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.