വില അല്‍പം കൂടുതലാണെങ്കിലും പാട്ടിന്‍െറ മാധുര്യം ആസ്വദിക്കണമെങ്കില്‍ ജെ.ബി.എല്‍ സ്പീക്കറുകളും ഹെഡ്ഫോണുകളും വേണമെന്ന് ഏവര്‍ക്കുമറിയാം. അതിന്‍െറ കേള്‍വിസുഖവും ശബ്ദ വ്യക്തതയും വേറെ തന്നെയാണ്. ഹര്‍മാന്‍ കാര്‍ഡണിന്‍െറ ഉടമസ്ഥതയിലുള്ള ഓഡിയോ ഇലക്ട്രോണിക്സ് കമ്പനിയായ ജെ.ബി.എല്‍ 9,990 രൂപ മുതല്‍ 24,990 രൂപ വരെയുള്ള നവീകരിച്ചപോര്‍ട്ടബിള്‍ വയര്‍ലസ് സ്പീക്കറുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്.

24,990 രൂപയുടെ ജെ.ബി.എല്‍ എക്സ്ട്രീം, 17,990 രൂപയുടെ ജെ.ബി.എല്‍ പള്‍സ് 2, 12,990 രൂപയുടെ ജെ.ബി.എല്‍ ചാര്‍ജ് 2 പ്ളസ്, 9,990 രൂപയുടെ ജെ.ബി.എല്‍ ഫ്ളിപ് 3 എന്നിവയാണ് ഈ മൂന്നെണ്ണം. നോയിസ്, ഇക്കോ എന്നിവ കുറക്കാനുള്ള സംവിധാനവും ശബ്ദം പോരെങ്കില്‍ സ്പീക്കറുകള്‍ വയര്‍ലസായി ശ്രേണിയായി ബന്ധിപ്പിക്കാനുള്ള ജെ.ബി.എല്‍ കണക്ട് സൗകര്യവുമുണ്ട്.

ജെ.ബി.എല്‍ പള്‍സിന്‍െറ നവീകരിച്ച മോഡലാണ് പള്‍സ് 2. പാട്ടിനൊപ്പിച്ച് പുറംഭാഗത്ത് പല നിറങ്ങളില്‍ ലൈറ്റ് തെളിയും. ഈ ലൈറ്റിനെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ പ്രിസം ലെന്‍സ് സാങ്കേതികവിദ്യയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററി 10 മണിക്കൂര്‍ ചാര്‍ജ് നല്‍കും. ജെ.ബി.എല്‍ എക്സ്ട്രീമില്‍ ശബ്ദപ്പൊലിമക്ക് നാല് ട്രാന്‍സ്ഡ്യുസറുകളും രണ്ട് ബാസ് റേഡിയേറ്ററുകളുമുണ്ട്. 10,000 എംഎഎച്ച് ആണ് ബാറ്ററി.

രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ കറന്‍റില്ലാത്തപ്പോള്‍ സ്മാര്‍ട്ട്ഫോണുകളോ മറ്റോ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കായും ഉപയോഗിക്കാം.  ജെ.ബി.എല്‍ ഫ്ളിപ് 3യില്‍ 3000 എംഎഎച്ച് ബാറ്ററിയും ചാര്‍ജ് 2 പ്ളസില്‍ 6000 എംഎഎച്ച് ബാറ്ററിയുമാണ് ഊര്‍ജം പകരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.