നാലായി മടക്കി ബാഗില്‍വെച്ചോ പാന്‍റിന്‍െറ പോക്കറ്റിലാക്കിയോ കൊണ്ടുനടക്കാവുന്ന പൂര്‍ണവലിപ്പമുള്ള കീബോര്‍ഡുമായി എല്‍ജി അമ്പരപ്പിക്കുന്നു. ബ്ളൂടൂത്ത് 3.0 വഴി ടാബുമായോ ലാപ്ടോപുമായോ ബന്ധിപ്പിക്കാവുന്ന ഈ വയര്‍ലസ് കീബോര്‍ഡിന് റോളി കീബോര്‍ഡ് ( Rolly Keyboard) എന്നാണ് പേര്. KBB700 എന്നാണ് മോഡല്‍ നമ്പര്‍. ക്യുവര്‍ട്ടി രീതിയില്‍ നാലുവരിയിലാണ് അക്ഷരങ്ങള്‍ അടുക്കിയിരിക്കുന്നത്. ഈ വരിയിലൂടെ തന്നെയാണ് നാലായി മടക്കുക. മടക്കിയാല്‍ ചെറിയ ഒരു വടിപോലെ തോന്നും.
സാധാരണ കീബോര്‍ഡില്‍ 18 മില്ലീമീറ്റര്‍ കീ പിച്ചാണെങ്കില്‍ ഇതില്‍ 17 മില്ലീമീറ്റര്‍ കീ പിച്ചാണ്. ആഘാതങ്ങളെ ചെറുക്കുന്ന പോളി കാര്‍ബണേറ്റും എബിഎസ് പ്ളാസ്റ്റിക്കും കൊണ്ടാണ് നിര്‍മാണം. ടാബും സ്മാര്‍ട്ട്ഫോണും വെച്ച് പ്രവര്‍ത്തിപ്പിക്കാന്‍ മടക്കാവുന്ന രണ്ട് കൈകള്‍ ഇതിലുണ്ട്. മടക്ക് നിവര്‍ത്തിയാല്‍ മുമ്പ് എപ്പോഴെങ്കിലും കണക്ട് ചെയ്ത ഉപകരണവുമായി തനിയെ പ്രവര്‍ത്തിച്ച് തുടങ്ങും. ഒരു കീ അമര്‍ത്തിയാല്‍ ഒന്നിലധികം ഉപകരണങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഒരു AAA ബാറ്ററിയില്‍ മൂന്നുമാസം പ്രവര്‍ത്തിക്കും. 156 ഗ്രാം ആണ്. ഭാരം, ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ്, വിന്‍ഡോസ് ഉപകരണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബറില്‍ അമേരിക്കന്‍ വിപണിയിലിറങ്ങുന്ന ഇത് ഈവര്‍ഷം അവസാനത്തോടെ ഇന്ത്യയിലുമത്തെും. വില അപ്പോഴേ അറിയാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.