നേരത്തെ ഗൂഗിളിന്‍െറ കൈയിലിരിക്കുമ്പോഴാണ് മോട്ടറോള ‘മോട്ടോ 360’ സ്മാര്‍ട്ട് ഇറക്കിയത്. ഇപ്പോള്‍ മോട്ടറോള ചൈനീസ് കമ്പനി ലിനോവോയുടെ കൈയിലാണ്. ലിനോവോയുടെ സ്വന്തം മോട്ടറോള മോട്ടോ 360യുടെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ്. അണിയാവുന്ന ഉപകരണങ്ങള്‍ക്കുള്ള ഗൂഗിളിന്‍െറ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് വെയറില്‍ തന്നെയാണ് ഇക്കുറിയും ഈ സ്മാര്‍ട്ട്വാച്ച് പ്രവര്‍ത്തിക്കുന്നത്. മോട്ടോ 360, മോട്ടോ 360 സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. കേസ് വലിപ്പവും ബാന്‍ഡിന്‍െറ ഇനവും അനുസരിച്ച് 19,800 മുതല്‍ 28,400 രൂപ വരെയാണ് ഏകദേശ വില. അമേരിക്കയില്‍ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങി. മറ്റ് രാജ്യങ്ങളില്‍ ഉടനത്തെും. കൃത്യമായ വിലയും അപ്പോഴേ അറിയാന്‍ കഴിയൂ. ഒന്നാംതലമുറയേക്കാള്‍ വലിപ്പക്കുറവുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം കണക്കുകൂട്ടിയുള്ള രൂപകല്‍പനയുമാണ്. 46 എം.എം, 42 എം.എം കേസ് വലിപ്പങ്ങളില്‍ ലഭിക്കും. വിമാനഭാഗങ്ങള്‍ ഉണ്ടാക്കുന്ന 316എല്‍ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് നിര്‍മാണം. പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ കോര്‍ണിങ് ഗൊറില്ല ഗ്ളാസുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കും. പുരുഷന്മാര്‍ക്ക് സില്‍വര്‍, ബ്ളാക്ക് നിറങ്ങളിലും സ്ത്രീകള്‍ക്ക്് സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലും ലഭിക്കും. 360x325 പിക്സല്‍ റസലൂഷനും ഒരു ഇഞ്ചില്‍ 263 പിക്സല്‍ വ്യക്തതയുമുള്ള 1.37 ഇഞ്ച് സ്ക്രീന്‍, 360x330 പിക്സല്‍ റസലൂഷനും ഒരു ഇഞ്ചില്‍ 233 പിക്സല്‍ വ്യക്തതയുമുള്ള 1.56 ഇഞ്ച് സ്ക്രീന്‍ എന്നിങ്ങനെ രണ്ട് ഡിസ്പ്ളേ വലിപ്പങ്ങളില്‍ ലഭിക്കും. 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 400 പ്രോസസര്‍, 450 മെഗാഹെര്‍ട്സ് അഡ്രീനോ 306 ഗ്രാഫിക്സ്, നാല് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 512 എം.ബി റാം, 42 എം.എം പതിപ്പിന് ഒന്നരദിവസം നിലക്കുന്ന 300 എംഎഎച്ച് ബാറ്ററി, 46 എം.എം പതിപ്പിന് രണ്ട് ദിവസം നില്‍ക്കുന്ന 400 എംഎഎച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0 ലോഎനര്‍ജി, വെ ഫൈ, ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍ എന്നിവയാണ് വിശേഷങ്ങള്‍. ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ മുതലും ആപ്പിള്‍ ഐ.ഒ.എസ് 8.2 മുതലും ഒ.എസുള്ള ഉപകരണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.