വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ ഗുണങ്ങളുമായി ടാബ്ലറ്റായും ലാപ്ടോപായും ഉപയോഗിക്കാവുന്ന ടു ഇന്‍ വണ്ണുമായി നോഷന്‍ ഇങ്ക് രംഗത്തിറങ്ങി. കെയിന്‍ സിഗ്നേച്ചര്‍ ബ്ളാക്ക് ലിമിറ്റഡ് എഡിഷന്‍ എന്നാണ് ബാംഗ്ളൂര്‍ ആസ്ഥാനമായ നോഷന്‍ ഇങ്കിന്‍െറ പുതിയ ടാബിന്‍െറ പേര്. മാഗ്നറ്റിക് കവര്‍, കീബോര്‍ഡ്, മള്‍ട്ടിടച്ച് ട്രാക്ക്പാഡ് എന്നിവ ഇതിനൊപ്പമുണ്ട്. എഴുതാനും വരയ്ക്കാനും ആക്ടീവ് സ്റ്റൈലസ് എന്ന് കമ്പനി വിളിക്കുന്ന പെന്നുമുണ്ട്. ഇടത്തേക്കോ വലത്തേക്കോ ഇഷ്ടംപോലെ സെന്‍സിറ്റിവിറ്റി മാറ്റാവുന്ന ടിപ്പാണ് ഈ പേനയുടെ പ്രത്യേകത. കെയിന്‍ ടാബ്ലറ്റുമായി മാത്രമല്ല, മറ്റ് ടച്ച്സ്ക്രീന്‍ ടാബ്ലറ്റുകളുമായി ചേര്‍ന്നും ഈ സ്റ്റൈലസ് പ്രവര്‍ത്തിക്കും.
1280x800 പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് ഐപിഎസ് എല്‍.സി.ഡി ഡിസ്പ്ളേയാണ്. 1.33 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ബേട്രെയില്‍ പ്രോസസര്‍, രണ്ട് ജി.ബി ഡിഡിആര്‍ത്രീ എല്‍ റാം, 128 ജി.ബി വരെ കൂട്ടാവുന്ന 32 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇന്‍റര്‍നെറ്റിന് ത്രീജി സിമ്മിടാന്‍ സൗകര്യം, രണ്ട് മെഗാപിക്സലിന്‍െറ മുന്‍ പിന്‍ കാമറകള്‍, 7900 എം.എ.എച്ച് ബാറ്ററി, 650 ഗ്രാം ഭാരം, മെറ്റാലിക് ബ്ളാക്ക്, ഗ്രേ നിറങ്ങളില്‍ ലഭിക്കും. സ്നാപ്ഡീല്‍ വഴിയാണ് വില്‍പന. 64 ജി.ബിക്ക് 20,990 രൂപയും 32 ജി.ബിക്ക് 18,490 രൂപയുമാണ് വില. സൂര്യപ്രകാശത്തിലും മങ്ങാത്ത സ്ക്രീനുള്ള പിക്സല്‍ ചീ (pixel qi) സാങ്കേതികവിദ്യയുള്ള ആദം ടാബുമായി 2010ല്‍ നോഷന്‍ ഇങ്ക് ശ്രദ്ധ കവര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.