മുന്നില്‍ എല്‍സിഡി ഡിസ്പ്ളേയും പിന്നില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഇ ഇങ്ക് ഡിസ്പ്ളേയുമുള്ള യോട്ട ഫോണ്‍ പണ്ടെപ്പോഴോ നമ്മള്‍ കണ്ടുമറന്നതാണ്. റഷ്യന്‍ കമ്പനിയായ യോട്ട ഡിവൈസസ് 2013ല്‍ ഇറക്കിയ അതിന് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞില്ളെങ്കിലും ഇരട്ട സ്ക്രീന്‍ ഗവേഷണം പിന്നാക്കം പോയില്ല. ഇനി ടച്ച് സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണ്‍ കെയ്സിന്‍െറ കാലമാണ് വരുന്നത്. യഥാര്‍ഥ സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ളേയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഇ ഇങ്ക് ഡിസ്പ്ളേയുമായാണ് സ്മാര്‍ട്ട്ഫോണ്‍ കെയ്സുകള്‍ വരാന്‍ പോകുന്നത്. മൈക്രോസോഫ്റ്റിലെയും അപ്പര്‍ ആസ്ട്രിയ അപൈ്ളഡ് സയന്‍സ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരും ചേര്‍ന്നാണ് ഈ പ്രത്യേക കെയ്സിന്‍െറ പ്രാഥമിക രൂപം വികസിപ്പിച്ചത്. ഫ്ളക്സ് കെയ്സ് (FlexCase) എന്നാണ് പേര്.
സേര്‍ച്ചും ടൈപ്പിങ്ങും എളുപ്പത്തില്‍ ചെയ്യാന്‍ ഈ രണ്ടാം ഡിസ്പ്ളേ സൗകര്യമൊരുക്കും. പിന്നിലേക്കും മുന്നിലേക്കും കവര്‍ മടക്കുന്നതിലൂടെ പേജുകള്‍ മറിക്കാനും സൂം ഇന്‍ ചെയ്യാനൂം ഒൗട്ട് ചെയ്യാനും മാപ്പുകള്‍ തിരിക്കാനും പേജുകളില്‍ പരതാനും കഴിയും. കറുപ്പിലും വെളുപ്പിലുമാണ് ഈ ഡിസ്പ്ളേ. ഇ ഇങ്ക് ഡിസ്പ്ളേ ആയതിനാല്‍ കുറഞ്ഞ ബാറ്ററി ചാര്‍ജ് മതി. ഞെക്കുന്നതിലൂടെയോ കുലുക്കത്തിലൂടെയോ ഉണ്ടാകുന്ന യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന പീസോ ഇലക്ട്രിസിറ്റി (piezoelectricity) ഉപയോഗിച്ചാണ് ഊര്‍ജം കണ്ടത്തെുന്നത്. നമ്മള്‍ ദിവസവും ചെയ്യുന്ന വലിക്കല്‍, ടാപ്, തിരിക്കല്‍, അമര്‍ത്തല്‍ എന്നിവയെല്ലാം ഈ കെയ്സ് ഊര്‍ജമാക്കി മാറ്റും. മേയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ ഹ്യൂമന്‍ ഇന്‍ററാക്ടിവ് കോണ്‍ഫറന്‍സില്‍ ഫ്ളക്സ് കെയ്സ് ആദ്യമായി അവതരിപ്പിക്കും. ഗ്രീക്ക് വാക്കായ പീസോക്ക് മര്‍ദം എന്നാണ് അര്‍ഥം. ഞെക്കുക, അമര്‍ത്തുക എന്ന് അര്‍ഥമുള്ള പീസിന്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്ന് പീസോയുടെ ഉത്ഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.