വേണ്ട കളി, ഈ കാമറയെ അതിന് കിട്ടില്ല!

എല്ലാവര്‍ക്കും നിക്കോണ്‍ ഡി ഫൈവിനെ കൈക്കലാക്കാനും മെരുക്കാനും കഴിയില്ല. കാരണം അത് പ്രഫഷനല്‍ ഫോട്ടോഗ്രഫര്‍ക്കുള്ള മുന്‍നിര ഇനമാണ്. അഞ്ചുലക്ഷം രൂപക്കടുത്ത് വിലയും വരും. അതിനാല്‍ ഫോട്ടോഗ്രഫിയെ കുട്ടിക്കളിയായി കരുതാത്ത തുടക്കക്കാര്‍ക്ക് ജപ്പാന്‍ കമ്പനി നിക്കോണിന്‍െറ ഈ പുതിയ കാമറ വാങ്ങാം. നിക്കോണ്‍ D3400 ആണ് ഡിഎസ്എല്‍ആര്‍ (ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്ളക്സ്) കാമറകളിലെ നവാഗതന്‍. രണ്ടുവര്‍ഷം മുമ്പിറങ്ങി ജനപ്രിയമായി തുടരുന്ന നിക്കോണ്‍ D3300ന്‍െറ പിന്‍ഗാമിയാണിത്. കാനണിന്‍െറ 1300Dയെ നേരിട്ട് എതിരിടാന്‍ ശേഷിയുണ്ട് ഇതിന്. സെപ്റ്റംബറില്‍ വിപണിയിലിറങ്ങും. AFP DX NIKKOR 18-55mm f/3.55.6G വിആര്‍ കിറ്റ് ലെന്‍സിനൊപ്പം ഏകദേശം 43,600 രൂപ നല്‍കിയാണ് കൈക്കലാക്കാം. ലെന്‍സില്‍ വൈബ്രേഷന്‍ റിഡക്ഷന്‍ ഉള്ളതിനാല്‍ വിറച്ചാലും ചിത്രത്തിന്‍െറ മേന്മ കുറയില്ല. എടുത്ത ഹൈ റസലൂഷന്‍ ഫോട്ടോകള്‍ സ്മാര്‍ട്ട്ഫോണിലേക്കും ടാബ്ലറ്റിലേക്കും മാറ്റുന്നത് എളുപ്പമാക്കുന്ന നിക്കോണ്‍ സ്നാപ്ബ്രിഡ്ജ് സംവിധാനമാണ് പ്രധാന പ്രത്യേകത. D500 എന്ന വിലകൂടിയ ഡിഎസ്എല്‍ ആര്‍ിലാണ് സ്നാപ്ബ്രിഡ്ജ് സംവിധാനം നിക്കോണ്‍ ആദ്യം കൊണ്ടുവന്നത്.

ഇതിന് ഫോണില്‍ സ്നാപ് ബ്രിഡ്ജ് ആപ് ഡൗണ്‍ലോഡ് ചെയ്യണം. ഫോട്ടോ കൈമാറ്റത്തിന് ബ്ളൂടൂത്ത് ലോ എനര്‍ജി ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി ചാര്‍ജും കുറവുമതി. ഫോട്ടോകള്‍ എടുത്തയുടന്‍ ഫോണില്‍ കിട്ടുന്നതിനാല്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ഉടന്‍ പോസ്റ്റും ചെയ്യാം. ഫോട്ടോയുടെ സ്ഥലം, സമയം എന്നിവയും ഫോണിലൂടെ ലഭ്യമാകും. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഐഫോണുകളിലും ഐപാഡുകളിലും താമസിയാതെ എത്തും. എന്നാല്‍ വൈ ഫൈ ഇല്ളെന്നത് ഒരു പോരായ്മയാണ്. ചിത്രങ്ങള്‍ക്ക് മിഴിവുപകരുന്ന ഒപ്റ്റിക്കല്‍ ലോപാസ് ഫില്‍ട്ടറുമില്ല. ഫോര്‍കെ അള്‍ട്രാ എച്ച്.ഡി പിന്തുണയില്ല. ജി.പി.എസുമില്ല. പ്രത്യേകം മൈക്രോഫോണ്‍ കൊടുക്കാനുള്ള സംവിധാനവുമില്ല. D3300ല്‍ ഇതിന് സൗകര്യമുണ്ടായിരുന്നു. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 1200 ചിത്രങ്ങള്‍ എടുക്കും വരെ നില്‍ക്കുന്നതാണ് D3400ന്‍െറ ബാറ്ററി. JPEG, RAW+JPEG, RAW (.NEF) ഫോര്‍മാറ്റുകളില്‍ ചിത്രമെടുക്കാം. SD, SDHC, SDXC എക്സ്റ്റേണല്‍ മെമ്മറി കാര്‍ഡുകളെ പിന്തുണക്കും.

സിംഗിള്‍, കണ്ടിന്വസ്, ക്വയ്റ്റ്, റിമോട്ട്, സെല്‍ഫ് ടൈമര്‍ മോഡുകളുണ്ട്. 11 ഫോക്കസ് പോയന്‍റുകളുണ്ട്. ഓട്ടോഫോക്ക്, ത്രീഡി ട്രാക്കിങ് ഏരിയമോഡുകളുമുണ്ട്.  ഇന്‍ബില്‍റ്റ് ഫ്ളാഷുണ്ട്. 24 മെഗാപിക്സല്‍ APSC CMOS സെന്‍സര്‍, നിക്കോണ്‍ Expeed 4 ഇമേജ് പ്രോസസര്‍, 100-25600 വരെ ഐസ്ഒ റേഞ്ച്, 1/4000 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡ്,  സെക്കന്‍ഡില്‍ അഞ്ച് ഫ്രെയിം വരെ കണ്ടിന്വസ് ഷോട്ട്്, സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് (.MOV ഫോര്‍മാറ്റില്‍) എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.