ഫോട്ടോയെടുപ്പിനെ കലയായി കരുതുന്നവര്‍ക്ക് ഇതൊരു കൗതുകമാണ്. അല്ലാത്തവര്‍ എന്തൊരു വില എന്ന് അന്തിച്ചിരുന്നുപോകും. ഈ വാചകമടിയൊക്കെ ഒരു കാമറയെക്കുറിച്ചാണ്. മിഴിവിലും മികവിലും ഈ 100 മെഗാപിക്സല്‍ റസലൂഷനുള്ള കാമറ ആളെ കൈയിലെടുക്കും. ഫോട്ടോഗ്രഫിയെ അകമഴിഞ്ഞ് സ്നേഹിക്കുന്നവര്‍ക്കായി 16 ബിറ്റ് പിക്സല്‍ നിറപ്പൊലിമ (കളര്‍ ഡെപ്ത്) നല്‍കുന്ന ആദ്യ സിമോസ് (കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍) സെന്‍സറുമായാണ് ഫേസ് വണ്ണിന്‍െറ XF 100MP എന്ന ഈ കാമറ എത്തുന്നത്.
സിമോസ് സെന്‍സറിന്‍െറയും ഫുള്‍ ഫ്രെയിം മീഡിയം ഫോര്‍മാറ്റിന്‍െറയും ഗുണങ്ങള്‍ ഒരുമിക്കുകയാണ് ഇവിടെ. സോണിയുമായി ചേര്‍ന്നാണ് കമ്പനി സെന്‍സര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 16 ബിറ്റ് ചിത്രങ്ങളുടെ മികവ് സൂക്ഷിക്കാന്‍ പുതിയ ഫയല്‍ ഫോര്‍മാറ്റിലാണ് ചിത്രങ്ങള്‍ കാമറ സേവ് ചെയ്യുക. ജര്‍മന്‍ കമ്പനി ഷ്നെയിഡര്‍ ക്രിസ്നാഷിന്‍െറ 80 മില്ലീമീറ്റര്‍ f/2.8 ലീഫ് ഷട്ടര്‍ ലെന്‍സിനൊപ്പം 48,990 ഡോളര്‍ ഏകദേശം 33.5 ലക്ഷം രൂപ) നല്‍കിയാല്‍ മാത്രം കൈക്കലാക്കാം. അഞ്ചുവര്‍ഷ വാറന്‍റിയുമുണ്ട്. ഒന്ന് തൊട്ടാല്‍ കൃത്യമായ ഫോക്കസ് ലഭിക്കും. കറുപ്പിന്‍െറയും വെളുപ്പിന്‍െറയും നിറഭേദങ്ങള്‍ പകര്‍ത്താന്‍ 15 സ്റ്റോപ് ഡൈനാമിക് റേഞ്ച് സൗകര്യമൊരുക്കും. 50 മുതല്‍ 12,800 വരെയാണ് ഐഎസ്ഒ റേഞ്ച്. പൂര്‍ണ 100 മെഗാപിക്സല്‍ റസലൂഷനില്‍ ഒരുമണിക്കൂര്‍ വരെ നീണ്ട എക്സ്പോഷറും സാധിക്കും. ഹണീബി ഓട്ടോഫോക്കസ് സംവിധാനം, കൂടിയ ഷട്ടര്‍ വേഗത്തിലും വിറക്കാത്ത മിഴിവുറ്റ നിശ്ചലചിത്രങ്ങള്‍ സമ്മാനിക്കുന്ന ഇലക്ട്രോണിക് ഫസ്റ്റ് കര്‍ട്ടന്‍ ഷട്ടര്‍(EFCS ), കൃത്യമായ വ്യൂ ഫൈന്‍ഡര്‍, വൈ ഫൈ, എച്ച്.ഡി.എം.ഐ പിന്തുണ, സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം കാട്ടിത്തരുന്ന 3.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഡിസ്പ്ളേ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.