അള്‍ട്രാ എച്ച്ഡി മീഡിയ പ്ളെയറുമായി ഷിയോമി

ആപ്പിള്‍ ടി.വിയോളമില്ളെങ്കിലും ടെലിവിഷനുകളില്‍ ഇന്‍റര്‍നെറ്റ് കാണാനുള്ള ഡിജിറ്റല്‍ മീഡിയ പ്ളെയറുകള്‍ വിപണിയില്‍ ഏറെയുണ്ട്. സെറ്റ് ടോപ് ബോക്സ് മാതൃകയിലുള്ള പലതിനും വിലയും കുറവാണ്. ഈ കൂട്ടത്തിലേക്ക് നേരത്തെ തന്നെ ചൈനീസ് കമ്പനി ഷിയോമി എംഐ ബോക്സ് 3 ചേര്‍ത്തിട്ടുണ്ട്.

ഇതിന്‍െറ പരിഷ്കരിച്ച രൂപവും അടുത്തിടെ പുറത്തിറക്കി. പേര് ഷിയോമി എംഐ ബോക്സ് 3 എന്‍ഹാന്‍സ്ഡ് എഡിഷന്‍. ഏകദേശം 4,100 രൂപയാണ് വില. നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭ്യം. മുന്‍ഗാമിയേക്കാള്‍ 80 ശതമാനം കാര്യക്ഷമതയേറിയതാണിത്. ആറുകോര്‍ 64 ബിറ്റ് മീഡിയടെക് പ്രോസസര്‍, പവര്‍ വിആര്‍  GX6250 ഗ്രാഫിക്സ് പ്രോസസര്‍, രണ്ട് ജി.ബി എല്‍പിഡിഡിആര്‍ത്രീ റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, സെക്കന്‍ഡില്‍ 300 മെഗാബൈറ്റ് വരെ ഫയല്‍ കൈമാറ്റ വേഗമുള്ള വൈ ഫൈ, ബ്ളൂടൂത്ത് 4.1, ആന്‍ഡ്രോയിഡ് 5.1 അടിസ്ഥാനമാക്കിയ MIUI TV ആണ് സോഫ്റ്റ്വെയര്‍, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍ എന്നിവയാണ് വിശേഷങ്ങള്‍.  ഡോള്‍ബി ഡിടിഎസ് ശബ്ദ സംവിധാനം, അള്‍ട്രാ ഹൈ ഡെഫനിഷന്‍ ഫോര്‍കെ വീഡിയോ പ്ളേയിങ് സൗകര്യം എന്നിവയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.