ഇലക്ട്രോണിക്സ് ആക്സസറീസ് കമ്പനി ബിംഗോ ടെക്നോളജീസ് സാധാരണക്കാരന് താങ്ങാവുന്ന വിലയുള്ള സ്മാര്‍ട്ട്വാച്ച് രംഗത്തിറക്കി. ബിംഗോ സി 6 (Bingo C6) എന്നാണ് പേര്. 2,499 രൂപയാണ് വില. സ്മാര്‍ട്ട്ഫോണുമായി ബ്ളൂടൂത്ത് 4.0 വഴിയും സിമ്മിട്ട് തനിയെയും പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
നോട്ടിഫിക്കേഷന്‍, കോളുകള്‍, എസ്.എം.എസ്, കാമറ, ആരോഗ്യവും ഉറക്കവും അറിയാന്‍ പെഡോമീറ്റര്‍, മോഷണ പ്രതിരോധ സംവിധാനം എന്നിവയുണ്ട്. കറുപ്പ്, വെളുപ്പ്, നീല നിറങ്ങളിലാണ് ലഭ്യം. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ശരീരം, നാനോ ടഫന്‍ഡ് ഗ്ളാസ്, 240 x240 പിക്സല്‍ റസലൂഷന്‍ നല്‍കുന്ന വട്ടത്തിലുള്ള 1.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍ ഡിസ്പ്ളേ, മൂന്ന് മണിക്കൂര്‍ നില്‍ക്കുന്ന 180 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുള്ള 380 എംഎഎച്ച് ബാറ്ററി.
64 എം.ബി കൂട്ടാവുന്ന 128 എം.ബി ഇന്‍േറണല്‍ മെമ്മറി, മീഡിയടെക് MTK 2502 C പ്രോസസര്‍, 500 ഫോണ്‍ബുക് മെമ്മറി, ബ്ളൂടൂത്ത് വഴി പ്രവര്‍ത്തിപ്പിക്കാവുന്ന കാമറ എന്നിയാണ് വിശേഷങ്ങള്‍. ആമസോണ്‍, സ്നാപ്ഡീല്‍, ഫ്ളിപ്കാര്‍ട്ട്, ഷോപ്ക്ളൂസ്, പേടിഎം എന്നിവ വഴി വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.