ലാപ്ടോപ്, ടാബ്ലറ്റ്, ഡിസ്പ്ളേ, ടെന്‍റ് എന്നീ നാലുതരത്തില്‍ ഉപയോഗിക്കാവുന്ന അള്‍ട്രാ ബുക്കുമായി തയ് വാന്‍ കമ്പനി എയ്സര്‍. ‘എയ്സര്‍ സ്പിന്‍ 3’ എന്ന വിന്‍ഡോസ് 10 ലാപ്ടോപിന് 42,999 രൂപയാണ് വില. 360 ഡിഗ്രി തിരിക്കാവുന്ന തരത്തിലാണ് നിര്‍മാണം.
768x1366 പിക്സല്‍ റസലൂഷനുള്ള 15.6 ഇഞ്ച് എയ്സര്‍ കളര്‍ ഇന്‍റലിജന്‍സ് ടച്ച്സ്ക്രീന്‍ ഐ.പി.എസ് ഡിസ്പ്ലേ, കണ്ണിന് ആയാസമുണ്ടാക്കാത്ത ബ്ളൂലൈറ്റ് ഷീല്‍ഡ്, 2.30 ജിഗാഹെര്‍ട്സ് ആറാംതലമുറ ഇന്‍റല്‍കോര്‍ ഐത്രീ പ്രോസസര്‍, നാല് ജി.ബി ഡി.ഡി.ആര്‍ 4 റാം, 500 ജി.ബി ഹാര്‍ഡ്ഡിസ്ക്, പത്ത് മണിക്കൂര്‍ ബാറ്ററി ശേഷി, ടൈപ്പിങ്ങിന് സൗകര്യപ്രദമായ 1.6 എം.എം കീസ്ട്രോക്കുള്ള ബാക്ക്ലിറ്റ് കീബോര്‍ഡ്, അതിവേഗം ഡാറ്റ കൈമാറാന്‍ യു.എസ്.ബി 3.1 ടൈപ്പ് സി പോര്‍ട്ട്, ഗ്ളാസ് ട്രാക്ക്പാഡ്, ഡോള്‍ബി ഓഡിയോ പ്രീമിയം ശബ്ദ സംവിധാനം, ഹൈ ഡൈനാമിക് റേഞ്ചുള്ള എച്ച്.ഡി വെബ്ക്യാം, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.