ഹൃദയമിടിപ്പ് നിരീക്ഷിക്കാനും രേഖപ്പെടുത്തിവെക്കാനും ഇ.സി.ജി ആപ് സംവിധാനം, ഹൃദയമിടിപ്പ് കുറഞ്ഞാൽ മുന്നറിയിപ്പ്, വ്യായാമങ്ങൾക്ക് പിന്തുണയേകാൻ കുടുതൽ സൗകര്യങ്ങൾ, അണിഞ്ഞ ആൾ കാലുതെറ്റി വീണാൽ കൈകളുടെ ചലനം തിരിച്ചറിഞ്ഞ് എമർജൻസി നമ്പറിൽ അറിയിക്കുന്ന ഫാൾ ഡിറ്റക്ഷൻ സംവിധാനം, അടിയന്തര ഘട്ടങ്ങളിൽ കോണ്ടാക്ട് നമ്പറുകളിലേക്ക് സന്ദേശം അയക്കാനുള്ള സംവിധാനം, ശ്വാസഗതി തിരിച്ചറിയാൻ ബ്രീത്ത് ആപ്, കോളും സന്ദേശങ്ങളും എടുക്കാം, ആപ്പിൾ വാച്ചുകൾ തമ്മിൽ ആശയവിനിമയത്തിന് വാക്കി ടോക്കി ആപ്, 50 ശതമാനം ശബ്ദം കൂടിയ സ്പീക്കർ, 30 ശതമാനം കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ, 18 മണിക്കൂർ ബാറ്ററി ശേഷി, ചതുര ഡയൽ എന്നിവയാണ് പ്രത്യേകതകൾ.
വാച്ച്ഒ.എസ് 5 ഒാപറേറ്റിങ് സിസ്റ്റം, 64 ബിറ്റ് ഇരട്ട കോർ എസ് 4 പ്രോസസർ എന്നിവയാണ് കരുത്തേകുന്നത്. ജി.പി.എസ് 40 എം.എം ഡയൽ മോഡലിന് ഇന്ത്യയിൽ 40,900 രൂപയും 44 എം.എമ്മിന് 43,900 രൂപയും സെല്ലുലർ അലൂമിനിയം കെയ്സ് 40 എം.എമ്മിന് 49,900 രൂപയും 44 എം.എമ്മിന് 52,900 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.