ഇനി ദേഷ്യം വന്നാൽ വഴക്കുപറഞ്ഞും തല്ലുകൂടിയും തീർക്കേണ്ട. സ്മാർട്ട്ഫോൺ എടുത്ത് കൈയിലിട്ട് ഞെരിച്ചാൽ മതി. പറച്ചിൽ അൽപം കടന്നുപോയെങ്കിലും സംഗതി സത്യമാണ്. ൈകവെള്ളയിലിട്ട് ഞെക്കാവുന്ന സ്മാർട്ട്ഫോണുമായി എത്തുന്നത് തായ്വാൻ കമ്പനി എച്ച്.ടി.സിയാണ്. തായ്പേയിൽ മേയ് 16ന് അവതരിപ്പിക്കുന്ന ‘എച്ച്.ടി.സി യു 11’ ആണ് ഞെക്കാവുന്ന (squeezable phone) സ്മാർട്ട് ഫോണെന്ന ഖ്യാതിക്കുടമ. എച്ച്.ടി.സി ഒാഷ്യൻ എന്നാണ് രഹസ്യനാമം. എച്ച്.ടി.സി യു 11െൻറ താഴ്ഭാഗത്ത് ഇരുവശത്തുമുള്ള എഡ്ജ് സെൻസറാണ് (touch-sensitive frame) കൈയുടെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഞെരുക്കലിനൊത്ത് പ്രവർത്തിക്കുന്നത്.
സാധാരണ ഫോണിെൻറ എല്ലാവരും പിടിക്കുന്ന ഭാഗമാണിത്. സ്വൈപ്, ഞെരുക്കൽ, ടാപ്പിങ് എന്നിവയിലൂടെ അതിവേഗത്തിൽ ആപ്പുകൾ തുറക്കാനും ഫോേട്ടാ എടുക്കാനും മറ്റ് ജോലികൾ ചെയ്യാനും ഫോണിെൻറ ലോഹ വശങ്ങളിലെ ഇൗ സെൻസറുകൾ അവസരമൊരുക്കും. ഗ്ലാസിലുള്ള പുറകുവശം, വിരലടയാള സ്കാനർ, നനയാത്ത രൂപകൽപന എന്നിവയാണ് പ്രത്യേകതകൾ. നീല, ചുവപ്പ്, വെള്ള, കറുപ്പ്, സിൽവർ നിറങ്ങളിൽ ലഭിക്കും. 3.5 എം.എം ഹെഡ്ഫോൺ ജാക് ഒഴിവാക്കിയിട്ടുണ്ട്.
പകരം ചാർജിങ്ങിനും ഹെഡ്ഫോൺ കുത്താനും കഴിയുന്ന യു.എസ്.ബി ടൈപ്പ് സി പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. നല്ല വിലയും സവിശേഷത കുറവും കാരണം ഒരുകാലത്ത് മുൻനിരക്കാരായിരുന്ന എച്ച്.ടി.സി ഇപ്പോൾ പിൻനിരയിലാണ്. കമ്പനിയുടെ ഏറ്റവും പുതിയ പരമ്പരയാണ് യു. ഇൗവർഷം ഇൗ പരമ്പരയിൽ യു അൾട്രാ, യു േപ്ല എന്നീ ഫോണുകൾ അവതരിപ്പിച്ചിരുന്നു.
ഇരട്ട സിം, ആൻഡ്രോയിഡ് 7.1 നഗറ്റ് ഒ.എസ്, 1440x2560 പിക്സൽ റസലൂഷനുള്ള അഞ്ചര ഇഞ്ച് ക്യു.എച്ച്.ഡി ഡിസ്േപ്ല, സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5, 2.45 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ, നാല് അല്ലെങ്കിൽ ആറ് ജി.ബി റാം, പിന്നിൽ 12 മെഗാപിക്സൽ സോണി കാമറ, മുന്നിൽ 16 മെഗാപിക്സൽ കാമറ, റാമിനനുസരിച്ച് 64 അല്ലെങ്കിൽ 128 ജി.ബി ഇേൻറണൽ മെമ്മറി, അതിവേഗ ചാർജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്ലൂടൂത്ത് 4.2, അതിവേഗ ഫോർജി എൽ.ടി.ഇ, മുന്നിൽ താഴെയും മുകളിലുമായി രണ്ട് സ്പീക്കറുകൾ, ഹൈ റെസലൂഷൻ^ത്രീഡി ഒാഡിയോ, ശബ്ദമേന്മക്ക് നാല് മൈക്രോഫോണുകൾ എന്നിവയാണ് യു 11െൻറ മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.