കാലിഫോർണിയ: വിദ്യാർഥികൾക്കായുള്ള ഇവൻറിൽ പുതിയ െഎപാഡ് പുറത്തറിക്കി ആപ്പിൾ. ആപ്പിൾ പെൻസിൽ ഉപയോഗിക്കാവുന്ന െഎപാഡ് മോഡലാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. വിദ്യാർഥികൾക്ക് പ്രത്യേക കിഴിവിൽ പുതിയ െഎപാഡ് ലഭ്യമാവും. വിദ്യാർഥികൾക്ക് 19,400 രൂപക്കും മറ്റുള്ളവർക്ക് 21,200 രൂപക്കുമാവും െഎപാഡ് ലഭ്യമാവുക. എന്നാൽ ഇന്ത്യൻ വിപണിയിലെ വിലയിൽ കാര്യമായ മാറ്റങ്ങളില്ല വൈ-ഫൈ മോഡലിന് 28,000 രൂപയും വൈ-ൈഫ^സൈല്ലുലാർ മോഡലിന് 38,600 രൂപയുമായിരിക്കും വില. 7,600 രൂപ അധികമായി നൽകിയാൽ ആപ്പിളിെൻറ പെൻസിലും െഎപാഡിനൊപ്പം കിട്ടും. 3,400 രൂപക്ക് സ്മാർട്ട് കവറുകളും ആപ്പിൾ നൽകുന്നുണ്ട്.
െഎപാഡിെൻറ 2017 മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ െഎപാഡിലില്ല. ആപ്പിളിെൻറ A10 ചിപ്പിലാണ് 2018 െഎപാഡ് പ്രവർത്തിക്കുന്നത്. A9 ചിപ്പായിരുന്നു െഎപാഡ് 2017 മോഡലിന് കരുത്ത് പകർന്നത്. ഇത് ഒഴിച്ച് നിർത്തിയാൽ മറ്റ് മാറ്റങ്ങൾക്കൊന്നും ആപ്പിൾ മുതിർന്നിട്ടില്ല. 9.7 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് െഎപാഡിന് നൽകിയിരിക്കുന്നത്. 264 പി.പി.െഎയാണ് പിക്സൽ ഡെൻസിറ്റി. 8 മെഗാപിക്സലിെൻറ റിയർ കാമറയും 1.2 മെഗാപിക്സലിെൻറ മുൻ കാമറയും നൽകിയിട്ടുണ്ട്. 4 ജി എൽ.ടി.ഇ, ബ്ലൂടുത്ത്, ജി.പി.എസ് ടച്ച് െഎഡി, ഫിംഗർപ്രിൻറ് സ്കാനർ തുടങ്ങിയവയും നൽകിയിട്ടുണ്ട്.
അധ്യാപകർക്കാർക്കിയി നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള െഎ വർക്ക് ആപിെൻറ പുതിയ വേർഷനും െഎപാഡിനൊപ്പം പുറത്തിറക്കി. അധ്യാപകർക്ക് വിദ്യാർഥികളെ പഠിപ്പിക്കാനാണ് ഡിജിറ്റൽ ബുക്കുകൾ ഉണ്ടാക്കാനുള്ള സൗകര്യം പുതിയ െഎ വർക്ക് ആപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഹോംവർക്കുക്കൾ നൽകനായി സ്കൂൾ വർക്ക് എന്ന സംവിധാനവും അധ്യാപകരുടെ സഹായത്തിനായുണ്ട്. സ്കൂൾ വർക്കിലുടെ ഗുഗ്ളിെൻറ ക്ലാസ് റൂം സോഫ്റ്റ്വെയറിന് വെല്ലുവിളി ഉയർത്താമെന്നാണ് ആപ്പിളിെൻറ കണക്കുകൂട്ടൽ. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി എ.ആർ അടിസ്ഥാനമാക്കിയുള്ള ചില ആപുകളുടെ അപ്ഡേറ്റ് വേർഷനും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.